തിരുവനന്തപുരം - മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായിരുന്ന നടി ഗീത എസ് നായർ (63) അന്തരിച്ചു. പകൽപ്പൂരം എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത നടി വിവിധ ടി.വി ചാനലുകൾ സംപ്രേഷണം ചെയ്ത സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വെൺപാലവട്ടം ലുലു മാളിന് എതിർവശത്തെ ലേക്ക് ഗാർഡൻസിലാണ് താമസം.
അച്ഛൻ: പരേതനായ എ.ആർ മേനോൻ. അമ്മ: പരേതയായ സാവിത്രിയമ്മ (റിട്ട. കനറാ ബാങ്ക്). സഹോദരി: ഗിരിജാ മേനോൻ(റിട്ട. കനറാ ബാങ്ക്). മക്കൾ: വിനയ് കുമാർ(ദുബൈ), വിവേക് (ഡൽഹി). മരുമക്കൾ: ആർത്തി, ദീപിക.