മാറഞ്ചേരി-സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹ സമ്മാനം അരപ്പവന്‍ സ്വര്‍ണ്ണ നാണയം സ്‌കൂളിന്റെ സ്ഥലമേറ്റെടുക്കുന്നതിലേക്ക് സംഭാവനയായി തിരികെ നല്‍കി അധ്യാപിക. മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്ന് മാര്‍ച്ച് 31 ന് വിരമിക്കുന്ന ഹയര്‍ സെക്കന്ററി വിഭാഗം ഗണിതശാസ്ത്ര അധ്യാപിക രമാദേവി ടീച്ചറാണ് സ്‌നേഹ സമ്മാനം സ്‌കൂളിനു നല്‍കിയത്.
സ്തുത്യാര്‍ഹമായ സേവനത്തിന് ശേഷമാണ് ടീച്ചര്‍ ഈ വര്‍ഷം വിദ്യാലയത്തില്‍ നിന്നും പടിയിറങ്ങുന്നത് . വെളിയകോട്, മാറഞ്ചേരി സ്‌കൂളുകളില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ചുമതല കൂടി വഹിച്ചിട്ടുണ്ട്. നേരത്തെ സ്ഥലമേറ്റെടുക്കുന്നതിലേക്ക് വലിയൊരു സംഖ്യ ടീച്ചര്‍ സംഭാവനയായി നല്‍കിയിരുന്നു. മാറഞ്ചേരി സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കൃഷ്ണകുമാര്‍ മാസ്റ്ററുടെ ഭാര്യയും ഇപ്പോള്‍ എരമംഗലത്ത് താമസമാക്കുകയും ചെയ്യുന്ന ടീച്ചര്‍
എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത മഞ്ഞപ്ര സ്വദേശിനിയാണ്.
ടീച്ചര്‍ സമ്മാനിച്ച സഹായം അധ്യാപകരുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീകല ടീച്ചര്‍, മുന്‍ പ്രിന്‍സിപ്പല്‍മാരായ റസിയ ടീച്ചര്‍ , ശാരദ ടീച്ചര്‍ , പ്രോജക്ട് കോഡിനേറ്റര്‍ സി.വി.ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)