പാനിപ്പത്ത്- ഹരിയാനയിലെ പാനിപ്പത്തില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. റോഹ്തക്-ജയ്പൂര്‍ ഹൈവേയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
വിവരമറിഞ്ഞ് ഹരിയാന പോലീസ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലത്തെത്തി. ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം തിരിച്ചറിയാനാകാത്തതിനാല്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം നടത്തിവരികയാണ്. സ്യൂട്ട്‌കേസും സ്യൂട്ട്‌കേസ് കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു. ഐപിഎസ് ഓഫീസര്‍ മായങ്ക് മിശ്ര, എഎസ്പി പാനിപ്പത്ത് സോണ്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
സ്യൂട്ട്‌കേസിനുള്ളില്‍ വായ ടേപ്പ് ഒട്ടിച്ച് പച്ച കയറുകൊണ്ട് കാലുകള്‍ കൂട്ടിക്കെട്ടി കിടക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അന്വേഷണത്തിനായി പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവാന്‍ അഞ്ച് സംഘങ്ങളെ രൂപീകരിച്ചു. െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി യൂണിറ്റ് 1, യൂണിറ്റ് 2, യൂണിറ്റ് 3 എന്നിവയും സെക്ടര്‍ 29 പോലീസ് സ്‌റ്റേഷനും സൈബര്‍ ടീമും ഉള്‍പ്പെടുന്ന സംഘങ്ങളാണ് എഎസ്പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)