കോഴിക്കോട്- ഭാര്യയെ നാളെ വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന ഇടതുസഹയാത്രികനായ കാസര്‍കോട്ടെ ഷുക്കൂര്‍ വക്കീലിന് കോഴിക്കോട് പാളയം മുഹിയുദ്ദീന്‍ പള്ളി ഖത്തീബും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ഹുസൈന്‍ മടവൂരിന്റെ മറുപടി.
സ്ത്രീകളോടുള്ള അനീതി അവസാനിക്കാനാണ് രണ്ടാം വിവാഹം എന്നു പറയുന്ന ഷുക്കൂര്‍ വക്കീല്‍ ഖുര്‍ആനില്‍ വളരെ വ്യക്തമായി പറയുന്ന കാര്യമാണ് ചോദ്യം ചെയ്യുന്നതെന്നും അല്ലാഹുവിന്റെ നിയമം മറികടക്കാന്‍ മാര്യേജ് ആക്ട് രജിസ്‌ട്രേഷന്‍ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അനന്തരാവകാശം സംബന്ധിച്ച് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ ആര്‍ക്കും ഇനിയും പരിശോധിക്കാവുന്നതാണ്. ഇത് സംബന്ധിച്ച പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത് ഖുര്‍ആന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ വളരെ ഭദ്രവും പ്രായോഗികവും പ്രകൃതിയോട് കൂടുതല്‍ ഇണങ്ങിയതും വളരെ സൂക്ഷമവും കരുതലോടെയുമുള്ളതുമാണെന്നാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വക്കീലിന് ആണ്‍കുട്ടി ഇല്ലാത്തതിനാല്‍ മരണശേഷം മുഴുവന്‍ സ്വത്തും പെണ്‍കുട്ടികള്‍ക്ക് ലഭിക്കില്ല. കുറച്ച് സ്വത്ത് സഹാദരങ്ങള്‍ക്ക് പോകും. ഇതാണ് വീണ്ടും വിവാഹം ചെയ്ത് സ്‌പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമെന്നു പറയുന്നു. വക്കീല്‍ ഖുര്‍ആന്‍ പറഞ്ഞ ദായക്രമം പഠിക്കണം. മകന്‍ ഇല്ലാത്ത അവസ്ഥയിലാണ് പെണ്‍മക്കള്‍ക്ക് കുടുതല്‍ സ്വത്ത് ലഭിക്കുക. ജീവിത കാലത്ത് മക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും സ്വത്ത് കൊടുക്കാന്‍ തടസ്സമില്ല. വസിയത്ത് മാത്രമേ മരണശേഷം പ്രാബല്യത്തില്‍ വരൂ. അതിനാല്‍ ഇസ്‌ലാമിക ദായക്രമവുമായി ബന്ധപ്പെട്ട് അപ്രായോഗികവും അജ്ഞതയില്‍നിന്നും ഉണ്ടായതാണ് വക്കീലിന്റെ സംശയങ്ങളന്നും ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടി.
അല്ലാഹുവിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും പക്ഷേ, എന്റെ പെണ്‍മക്കള്‍ക്ക് സ്വത്തിന്റെ കാര്യത്തില്‍ നീതി നിഷേധിക്കപ്പെടരുതെന്നും പറഞ്ഞു കൊണടാണ് വക്കീല്‍ നാളെ ലോക വനിതാദിനത്തില്‍ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സബ് രജ്‌സ്ട്രാര്‍ ഓഫീസില്‍ വീണ്ടും വിവാഹിതനാകുന്നത്.