Sorry, you need to enable JavaScript to visit this website.

സ്‌കൂട്ടിയില്‍ യുവതിയുമായി പരസ്യ ചുംബനം; എതിര്‍ത്ത യുവാവിനെ തല്ലിക്കൊന്നു

ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ സ്‌കൂട്ടി ഓടിച്ചുകൊണ്ടിരിക്കെ ചുംബിച്ച ദമ്പതികളെ ചോദ്യം ചെയ്ത യുവവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി.
ഗാസിയാബാദിദ് സാഹിബാബാദിനു സമീപത്തെ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സംഭവം.  
സ്‌കൂട്ടി ഓടിക്കുമ്പോള്‍ ദമ്പതികള്‍ ചുംബിച്ചതിനെ എതിര്‍ത്തതിനാണ് 27 കാരന്‍ മര്‍ദനത്തിനിരയായത്. ആശുപത്രിയില്‍വെച്ചാണ് യുവാവ് മരിച്ചത്.
സാഹിബാബാദ് പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ അക്കൗണ്ടന്റായും വൈകുന്നേരം ജിം ട്രെയിനറായും ജോലി ചെയ്യുന്ന വിവേക് മിശ്രയാണ് മരിച്ചത്.
എല്‍.ആര്‍ കോളേജിന് സമീപം സ്‌കൂട്ടി ഓടിച്ചും ചുംബിച്ചും എത്തിയ   ദമ്പതികളെ  മിശ്ര ചോദ്യം ചെയ്യുകയായിരുന്നു. ജനവാസ മേഖലയായതിനാല്‍ മറ്റെവിടെയെങ്കിലും പോകാന്‍ ആവശ്യപ്പെട്ടതാണ് സ്‌കൂട്ടി ഓടിച്ചിരുന്നയാളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ദമ്പതികള്‍ തങ്ങളുടെ സുഹൃത്തുക്കളെ വിളിച്ച് യുവാവിനെ നിഷ്‌കരുണം മര്‍ദിച്ചതായി പരാതി രജിസ്റ്റര്‍ ചെയ്ത വഴിയാത്രക്കാരനായ ബണ്ടി കുമാര്‍ പോലീസിനോട് പറഞ്ഞു. വടികളും ഇഷ്ടികകളും ഉപയോഗിച്ചാണ് മിശ്രയെ ആക്രമിച്ചത്. താന്‍ ഇടപെട്ട് മിശ്രയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും  ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ബണ്ടി കുമാര്‍ പറഞ്ഞു.

 

Latest News