മക്ക- സൗദിയില്‍ സുഖകരമായ കാലാവസ്ഥക്ക് വിരാമമിട്ട് ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നു. ചൂട് കൂടിത്തുടങ്ങിയതോടെ ഇക്കുറി നോമ്പിന് കടുത്ത ചൂടാകുമോ എന്നാണ് പ്രവാസികളടക്കമുള്ളവരുടെ ആശങ്ക.
സൗദിയില്‍ ചൊവ്വാഴ്ച മക്കിയലാണ് കൂടിയ ചൂട് രേഖപ്പെടുത്തിയത്- 36 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ താപനില അല്‍ ഖുറയ്യാത്ത് നഗരത്തിലാണ്.
മഴക്ക് സാധ്യതയുണ്ടെന്ന പ്രവചനങ്ങള്‍ക്കിടെ ഇവിടെ എട്ട് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. റിയാദ്, ദമാം, ദവാദ്മി, ഹഫര്‍ അല്‍ ബാത്തിന്‍, അല്‍അഹ്‌സ, അല്‍മജ്മഅ എന്നീ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 19 ഉം ശറൂറ, വാദി അല്‍ദവാസിര്‍ എന്നിവിടങ്ങളില്‍ ഇരുപതുമാണ്.
അബഹ, തുറൈഫ് 12, തബൂക്ക്, അല്‍ബഹ, അറാര്‍ 14, തായിഫ് 15, ഹായില്‍, സകാക്ക, നജ്‌റാന്‍ 16, ബിഷ 17, ബുറൈദ, അല്‍ സമന്‍, റഫ 18 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)