Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റമദാന്‍ ആസന്നമായിരിക്കെ സൗദി പ്രവാസികള്‍ ശ്രദ്ധിക്കണം; സംഭാവന ശേഖരിച്ച ഇമാം അറസ്റ്റില്‍

റിയാദ് - വിശുദ്ധ റമദാന്‍ ആരംഭിക്കാനിരിക്കെ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് സൗദിയിലെ സംഭാവനാ ശേഖരണം. വിവിധ നാടുകളിലെ ജീവകാരുണ്യ സംരഭങ്ങളിലേക്ക് സഹായം സ്വീകരിക്കാന്‍ ഏറ്റവും അനയോജ്യമായ സന്ദര്‍ഭമാണ് വിശുദ്ധ റമദാനെങ്കിലും സംഭാവനകള്‍ സ്വീകരിക്കരുതെന്ന നിയമം രാജ്യത്ത് കര്‍ശനമാണ്. ഔദ്യോഗിക ചാനലുകള്‍ വഴി മാത്രമേ സംഭാവന നല്‍കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
ഇത്തരം സംഭവന ശേഖരണം ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഈ റമദാനില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
രാജ്യത്തെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് പണമായും വസ്തുക്കളായും സംഭാവനകള്‍ ശേഖരിച്ച കിഴക്കന്‍ റിയാദിലെ ജുമാമസ്ജിദില്‍ സേവനമനുഷ്ഠിക്കുന്ന ഇമാമിനെ ഇസ്‌ലാമികകാര്യ മന്ത്രാലയം പിടികൂടി. മസ്ജിദിനോട് ചേര്‍ന്ന അനുബന്ധ മുറികളും ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് നിയമ വിരുദ്ധമായി നിര്‍മിച്ച ഷെഡും ദുരുപയോഗിച്ചും ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയുമാണ് ഭക്ഷ്യവസ്തുക്കളും മറ്റും സംഭാവനയായി സ്വീകരിച്ച് ഇമാം സൂക്ഷിച്ചിരുന്നത്. ഔദ്യോഗിക ചാനലുകള്‍ വഴിയല്ലാതെ പണമായും വസ്തുക്കളായും സംഭാവനകള്‍ ശേഖരിക്കുന്നത് വിലക്കി ഇസ്‌ലാമികകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറുകളും ഇമാം ലംഘിച്ചു.
നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ഇമാമിനെ പിന്നീട് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സംഭാവനകള്‍ ശേഖരിക്കുന്ന മസ്ജിദ് ജീവനക്കാരെ കുറിച്ച് 1933 എന്ന നമ്പറില്‍ ബന്ധപ്പെട്ടും പ്രവിശ്യകളിലെ മന്ത്രാലയ ശാഖകളുമായി ആശയവിനിമയം നടത്തിയും വിവരം നല്‍കി സൗദി പൗരന്മാരും വിദേശികളും സഹകരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News