Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ സൈന്യം ആറു ഫലസ്തീനികളെ കൊലപ്പെടുത്തി, 11 പേര്‍ക്ക് പരിക്ക്

ജറൂസലം- അധിനിവേശ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞയാഴ്ച വടക്കന്‍ വെസ്റ്റ്ബാങ്ക് പട്ടണമായ ഹവാരയില്‍ രണ്ട് ഇസ്രായിലി സഹോദരന്മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാനാണ് സൈന്യം ജെനിനില്‍ പ്രവേശിച്ചതെന്ന് ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപ നഗരമായ നബ്‌ലസിലും സൈന്യം പരിശോധന തുടരുന്നുണ്ട്.  രണ്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി നബ് ലസ് നിവാസികള്‍ പറഞ്ഞു.
അഭയാര്‍ത്ഥി ക്യാമ്പിലെ വീട് വളഞ്ഞ ഇസ്രായില്‍ല്‍ സൈനികരെ പ്രതിരോധിക്കാന്‍ ശ്രമിച്ചതായി  അഭയാര്‍ത്ഥി ക്യാമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സായുധ സംഘമായ ജെനിന്‍ ബ്രിഗേഡ് പറഞ്ഞു. കീഴടങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ സൈന്യം വീടിന് നേരെ മിസൈല്‍ തൊടുത്തു. വീട്ടില്‍ നിന്ന് കറുത്ത പുക ഉയരുന്നതായി വീഡിയോകള്‍ കാണിക്കുന്നു.
26 കാരനായ മുഹമ്മദ് ഗസാവി ഉള്‍പ്പെടെ ആറ് പേര്‍ വെടിയേറ്റ് മരിച്ചതായും കുറഞ്ഞത് 11 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട മറ്റ് അഞ്ച് പേരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News