വാഷിംഗ്ടണ്‍- രണ്ടു വിമാനങ്ങള്‍ക്ക് ഒരേ റണ്‍വേ അനുവദിച്ച സംഭവത്തില്‍ യു.എസ് വ്യോമയാന അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഒരു വിമാനത്തിന് ലാന്‍ഡ് ചെയ്യാനും രണ്ടാമത്തെ വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനുമാണ് ഒരേ റണ്‍വേ അനുദിച്ചത്.
നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനുമാണ് അടുത്തിടെ വിവാദമായ റണ്‍വേ കടന്നുകയറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്.
ഫെബ്രുവരി 16ന് ഫ്‌ളോറിഡയിലെ സരസോട്ട ബ്രാഡന്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ഒരുങ്ങവെ എയര്‍ കാനഡ റൂജ് എയര്‍ബസ് എ321 വിമാനത്തിന് ടേക്ക്ഓഫിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ അനുമതി നല്‍കുകയായിരുന്നു.
എയര്‍ കാനഡ വിമാനം പുറപ്പെടുകയാണെന്ന് കണ്‍ട്രോളര്‍ അറിയിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ് ളൈറ്റ് ക്രൂ ലാന്‍ഡിംഗ് ഉപേക്ഷിക്കുകയായിരുന്നു.
വിമാനങ്ങള്‍ തമ്മില്‍ 3,100 അടി അകലമുണ്ടായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) പറഞ്ഞു.
പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 15ന് എഫ്.എ.എ സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു പുറമെ, എയര്‍ലൈന്‍ സുരക്ഷ അവലോകനം ചെയ്യാന്‍ വിദഗ്ധരുടെ സംഘത്തെ രൂപീകരിക്കുന്നുമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)