കൊച്ചി- സംഗീതം ഉപക്ഷേിക്കാന്‍ കാരണം പേരുകേട്ട സംഗീത സംവിധായകനില്‍നിന്നുണ്ടായ ദുരനുഭവമെന്ന് വെളിപ്പെടുത്തി നടി മഞ്ജുവാണി. കോംപ്രമൈസുകള്‍ ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നപ്പോഴാണ് ആ രംഗം വിട്ടതെന്ന് മഞ്ജുവാണി വനിത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വ്യക്തി എന്ന നിലയില്‍ എന്നോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതു സംഗീതമാണ്. ചിട്ടയായ സംഗീത പഠനം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എത്രയോ വേദികള്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ അംഗീകാരങ്ങള്‍. അതായിരുന്നു ആ യാത്ര. നേട്ടങ്ങള്‍ സ്വന്തമാക്കിയുള്ള യാത്രയില്‍ പിന്നണി ഗായികയെന്ന സ്വപ്നം മനസ്സിലിട്ട് നടന്നു. അപ്രതീക്ഷിതമെങ്കിലും വലിയൊരു അവസരം എന്നെ തേടി വന്നു.
പി.കെ.ഗോപി സാറിന്റെ ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകാനുള്ള അവസരം ആദ്യമായി എന്നെത്തേടിയെത്തിയത്. ഒരേ ഗാനം രണ്ടു തവണ പാടി, രണ്ടു തവണയും നന്നായി ചെയ്തു. പക്ഷേ ചില കോംപ്രമൈസുകള്‍ ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നു. പേരുകേട്ടൊരു സംഗീതസംവിധായകന്‍. അദ്ദേഹത്തിന്റെ സമീപനം ശരിയല്ലായിരുന്നു. സംഗീതത്തില്‍ നിന്നു തന്നെ അകന്നു പോകുന്ന സാഹചര്യമുണ്ടായി. പാട്ട് ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി. മോശം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവന്നു. അച്ഛനാണ് ആ നിമിഷങ്ങളില്‍ കൈപിടിച്ചു കയറ്റിയത്- മഞ്ജുവാണി പറഞ്ഞു.
ഏത് ആപത്ഘട്ടത്തിലും നമ്മുടെ കൈ പിടിക്കാന്‍ ഈശ്വരന്‍ ഉണ്ടാകും എന്നു പറയാറില്ലേ. എന്റെ ഈശ്വരന്‍ അച്ഛനാണ്. ആ സംഗീതസംവിധായകന്റെ മോശം സമീപനത്തില്‍ നിന്നും അച്ഛന്‍ എന്നെ കൈപിടിച്ചു കയറ്റി. ഇങ്ങനെ ചില കടമ്പകള്‍ കൂടി കടന്നാലേ ഗായികയാകൂ എന്നായിരുന്നു എങ്കില്‍ എനിക്ക് ആ അവസരം വേണ്ടായിരുന്നു- മഞ്ജുവാണി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)