ലണ്ടൻ- ഗുരുദ്വാരകൾക്കുള്ളിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞതിനെ തുടർന്ന് ഈയിടെ വിവാദത്തിലായ ബ്രിട്ടനിലെ ആദ്യ സിഖ് വനിതാ എംപി പ്രീത് കൗർ ഗില്ലിന് വധഭീഷണി. സൂക്ഷിച്ചോളൂ എന്ന സന്ദേശമാണ് ഇ-മെയിലിൽ ലഭിച്ചതെന്ന് പോലീസിൽ പരാതി നൽകിയ അവർ പറഞ്ഞു. ഭീഷണിയെ ത്തുടർന്ന് മണ്ഡലത്തിലെ ജനസമ്പർക്ക യോഗങ്ങളിൽ അംഗരക്ഷകനെ നിയോഗിക്കാൻ അവർ നിർബന്ധിതയായതായി ബർമിംഗ്ഹാമിലെ മുതിർന്ന ലേബർ പാർത്തി എംപി എഡ്ജ്ബാസ്റ്റൺ പറഞ്ഞു.
നേരിട്ടുള്ള ഭീഷണി സന്ദേശമാണ് ലഭിച്ചതെന്നും എല്ലാ സമയത്തും പെൺമക്കൾക്കൊപ്പം താൻ മണ്ഡലത്തിലുണ്ടെന്നും കുടുംബം ഇവിടെ തന്നെയാണ് താമസിക്കുന്നതെന്നും ഗിൽ മാധ്യമങ്ങളോട പറഞ്ഞു. അപരനാമം ഉപയോഗിക്കുന്നതിനുപകരം യഥാർത്ഥ ഇമെയിൽ വിലാസത്തിൽനിന്നു തന്നെയാണ് ഭീഷണി അയച്ചിരിക്കുന്നത്. ഇത്കൂടുതൽ ഞെട്ടൽ ഉളവാക്കുന്നതാണെന്ന് അവർ പറഞ്ഞു.
ഭീഷണി സന്ദേശം അയച്ച വ്യക്തി ജോലിസ്ഥലത്തെ ഇമെയിൽ ഉപയോഗിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ല- മുമ്പും വിദ്വേഷ പ്രചാരണങ്ങൾക്ക് ഇരയായ ഗിൽ പറഞ്ഞു.സംഭവത്തെക്കുറിച്ച് ഗിൽ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ലൈംഗികാതിക്രമ ഇരകൾക്കെതിരായ നിലപാട് മുലം അടുത്തിടെ ഗിൽ വിവാദത്തിലായിരുന്നുവെന്ന് ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.
ഗരുദ്വാരകൾക്കുള്ളിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ തള്ളിക്കളയുന്ന തരത്തിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു അവർക്കെതിരായ ആരോപണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)