ഭോപ്പാല്‍- മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പുരോഹിതനും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. കന്യാസ്ത്രീ, ഗസ്റ്റ് ടീച്ചര്‍ എന്നവരാണ് മറ്റുപ്രതികള്‍.
ഡിന്‍ഡോരി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. തങ്ങളെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഏതാനും പെണ്‍കുട്ടികളുടെ പരാതിയിലാണ് കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
40 കാരനായ പ്രിന്‍സിപ്പലിനും 35 കാരനായ ഗസ്റ്റ് ടീച്ചര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്കുപുറമെ, പോക്‌സോ പ്രകാരവുമാണ് കേസെടുത്തതെന്ന് ഡിന്‍ഡോറി പോലീസ് സൂപ്രണ്ട് സഞ്ജയ് സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്‌കൂളിന്റെ നടത്തിപ്പുകാരനായ 40 കാരനായ പുരോഹിതനെതിരെയും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ പരാതിയില്‍ മര്‍ദനത്തിനാണ് കന്യാസ്ത്രീ (35)ക്കെതിരായ കേസ്. പ്രിന്‍സിപ്പലിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെ ജുന്‍വാനിയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ റോമന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ജബല്‍പൂര്‍ രൂപതാ വിദ്യാഭ്യാസ സൊസൈറ്റിയാണ് നടത്തുന്നത്. മധ്യപ്രദേശ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് സൂപണ്ട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)