Sorry, you need to enable JavaScript to visit this website.

ഡോറിനു സമീപം ചെരിപ്പ് വെച്ചതിന് ദമ്പതികള്‍ അയല്‍ക്കാരനെ കൊന്നു

താനെ- വാതിലിനു സമീപം ചെരിപ്പുവെച്ചുവെന്ന തര്‍ക്കത്തില്‍ അയല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
മഹരഷ്ട്രയിലെ താനെയില്‍ നയാനഗറിലാണ് സംഭവം.
ദമ്പതികളും കൊല്ലപ്പെട്ടയാളും തമ്മില്‍ ഡോറിനു സമീപം ചെരിപ്പ് വെക്കുന്നതിനെ ചൊല്ലി പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും നയാനഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജീലാനി സെയ്ദ് പറഞ്ഞു.
തര്‍ക്കത്തിനിടെയുണ്ടായ മര്‍ദനത്തില്‍ പരിക്കേറ്റ അഫ്‌സര്‍ ഖത്രി (54) ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അയല്‍ക്കാരിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ ഭര്‍ത്താവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നം  ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News