അയോധ്യ- ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലം ഹിന്ദുവിഭാഗത്തിനു കൈമാറിയതിനു പകരം ലഭിച്ച ഭൂമിയില്‍ പുതിയ മസ്ജിദ് നര്‍മാണം ഉടന്‍ ആരംഭിക്കും. അയോധ്യ വികസന അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പള്ളി നിര്‍മാണത്തിനുള്ള തടസ്സം നീങ്ങിയത്.
ഏതാണ് നാലു വര്‍ഷം മുമ്പാണ് ബാബരി മസ്ജിദ് സ്ഥലം സുപീം കോടതി ഹിന്ദു വിഭാഗത്തിനു വിട്ടുനല്‍കിയതും പകരം ധന്നിപൂരില്‍ പുതിയ പള്ളി നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതും.
രാമജന്മഭൂമി വിധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് പള്ളി നിര്‍മാണത്തിന് അയോധ്യ വികസന അതോറിറ്റി അന്തിമ അനുമതി നല്‍കി.
പള്ളിക്കു പുറമെ, ആശുപത്രി, റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കമ്മ്യൂണിറ്റി കിച്ചണ്‍, ലൈബ്രറി എന്നിവയാണ് ഇന്ത്യാ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്) ട്രസ്റ്റ് നിര്‍മിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം യു.പി സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമിയാണ് അനുവദിച്ചത്.
അനുമതി ലഭിക്കാത്തതിനാലാണ് രണ്ടു വര്‍ഷമായി പള്ളി നിര്‍മാണം വൈകിയത്. ഭൂമിയുടെ വകമാറ്റമാണ് അയോധ്യ വികസന അതോറിറ്റി അംഗീകരിക്കാതിരുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന് ബോര്‍ഡ് യോഗത്തില്‍ അയോധ്യ മസ്ജിദ് പദ്ധതിക്ക് അംഗീകാരം നല്‍കിയതായി അയോധ്യ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു. ബാക്കിയുള്ള വകുപ്പ് തല നടപടികള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ച രൂപരേഖ ദിവസങ്ങള്‍ക്കകം ഇന്ത്യാ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷനു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)