Sorry, you need to enable JavaScript to visit this website.

ദയനീയത കാണണം, ദയവായി സോഷ്യല്‍ മീഡിയയില്‍ കൊടുക്കരുത്

റമദാന്‍ വരവായി.  ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. റമദാന്‍ പടിവാതിക്കല്‍ എത്തിയിരിക്കെ  നാട്ടിലും മറുനാട്ടിലും  റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയാണ്. വളരെ നല്ല ഒരു കാര്യമാണ്.
എന്നാല്‍ ഇന്നു കണ്ടു വരുന്നത്  നോക്കൂ. ഒരു കിറ്റ് ഒരു ദരിദ്രന് കൊടുക്കുമ്പോള്‍ അതിന് ഫ് ളക്‌സ് ബോര്‍ഡും പത്രവാര്‍ത്തകളും.   
ഇങ്ങനെ സഹായം സ്വകരിക്കുന്നവരുടെ മുഖത്തെ ദയനീയത  ആള്‍ക്കൂട്ടത്തിന് നടുവില്‍  നഗ്‌നമാക്കപ്പെട്ട  അഭിമാനത്തിന്റേത്  കൂടിയാണെന്നു മനസ്സിലാക്കണം.  വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുതെന്നാണ്  ഇസ്ലാം പഠിപ്പിക്കുന്നത്. ഈ സന്ദേശം ഒരോരുത്തരും ജനങ്ങളിലേക്ക് എത്തിക്കണമെന്ന്  ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വലിയ പിന്തുണയാണ് ലഭിച്ചത്.  
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News