2017 എന്ന വര്‍ഷം സൈബര്‍ ലോകത്ത് ഓര്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത കൊല്ലമായി മാറി. കള്ളന്മാരും കൊള്ളക്കാരും അഴിഞ്ഞാടിയ വര്‍ഷം. പല വേഷത്തിലുള്ള വൈറസുകള്‍ വെബ് ലോകത്തെ സമാധാനം കെടുത്തി കളഞ്ഞു. ചരിത്രത്തില്‍ ഏറ്റവു ംകൂടുതല്‍ സൈബര്‍ ആക്രമണവും ഡാറ്റാ മോഷണവും റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമാണിത്. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും പാസ് വേഡുകളും സുരക്ഷിതമല്ലാതായി. ലോക പോലീസായി വിലസി നടക്കുന്ന അമേരിക്കയുടെ രഹസ്യങ്ങള്‍ പോലും എളുപ്പം ചോര്‍ത്താമെന്നായി. തൊട്ടു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈറസ് ആക്രണമത്തിന്റെ തോത് 16 ശതമാനത്തില്‍ഡ നിന്ന് 26 വശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഉദയം ചെയ്ത വന്നാക്രൈ വൈറസ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെയാണ് ബാധിച്ചത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയാണ് ഇത് ബാധിച്ചത്. ദേശീയ സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ച ഡാറ്റ പോലും സുരക്ഷിതമല്ലാതായി. സൈബര്‍ ഇന്‍ഷുറന്‍സി്‌ന് പ്രസക്തി കൂടിയത് ഈ കാലയളവിലാണ്. തങ്ങള്‍ സുരക്ഷിതരാണെന്നും തങ്ങളുടെ പക്കലുള്ള ഡാറ്റ പൊക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ലെന്നുമുള്ള നിഗമനത്തില്‍ മാറി നില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഈ പ്രവണത ഗുണകരമല്ലെന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദന്‍ കാതെ ആവെരി പറഞ്ഞു. എട്ട് ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണ് വന്നാക്രൈ വൈറസ് മുഖേന നേരിട്ടത്.