കേരള പോലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതി സൗദിയില്‍ അറസ്റ്റില്‍

റിയാദ് - കൊലപാതക കേസുമായി കേരള പോലീസ് പതിനേഴു വര്‍ഷമായി അന്വേഷിക്കുന്ന പ്രതി മുഹമ്മദ് ഹനീഫയെ സൗദി സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൗദി ഇന്റര്‍പോളുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2002 ല്‍ വാണിജ്യ തര്‍ക്കത്തെ തുടര്‍ന്ന് വ്യവസായിയെ കൊലപ്പെടുത്തി രക്ഷപ്പെട്ട മുഹമ്മദ് ഹനീഫക്കെതിരെ കഴിഞ്ഞ നവംബറില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഏറ്റുവാങ്ങി കേരളത്തിലേക്ക് കൊണ്ടുപോകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ സൗദിയിലെത്തും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News