കയ്‌റോ- മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്തിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് അമേരിക്കയില്‍ ലേലത്തില്‍ വില്‍പന നടത്തിയതില്‍ വിവാദം. അന്‍വര്‍ സാദാത്തിന്റെ പാസ്‌പോര്‍ട്ട് 47,500 ഡോളറിന് ലേലത്തില്‍ വിറ്റതായി അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷന്‍സ് ഹാള്‍ അറിയിച്ചു.
പിതാവിന്റെ പാസ്‌പോര്‍ട്ട് വില്‍പനയെ കുറിച്ച മാധ്യമ റിപ്പോര്‍ട്ടുകളല്ലാതെ ഔദ്യോഗികമായി തനിക്കൊന്നുമറിയില്ലെന്ന് അന്‍വര്‍ സാദാത്തിന്റെ പുത്രി റുഖയ്യ അല്‍സാദാത്ത് പറഞ്ഞു. പിതാവിന്റെ പാസ്‌പോര്‍ട്ട് എങ്ങനെയാണ് ഓക്ഷന്‍ ഹൗസിലെത്തിയതെന്ന് അവര്‍ ചോദിച്ചു. .
അമേരിക്കയിലെ ഓക്ഷന്‍ ഹൗസ് പിതാവിന്റെ പാസ്‌പോര്‍ട്ട് ലേലത്തില്‍ പ്രദര്‍ശിപ്പിച്ചതിലും വില്‍പന നടത്തിയതിലും വിശദമായ അന്വേഷണം നടത്തണമെന്നും പാസ്‌പോര്‍ട്ട് ഓക്ഷന്‍ ഹൗസിന് കൈമാറിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും റുഖയ്യ അല്‍സാദാത്ത് ആവശ്യപ്പെട്ടു.
പിതാവിന്റെ പാസ്‌പോര്‍ട്ട് വില്‍പനയെ കുറിച്ച് നിരവധി പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങള്‍ തങ്ങളോട് സംസാരിക്കുകയും ഇതേ കുറിച്ച് ആരായുകയും ചെയ്തു. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും റുഖയ്യ അല്‍സാദാത്ത് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)