Sorry, you need to enable JavaScript to visit this website.

ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി ജയിലില്‍

ദുബായ്- വിദ്യാര്‍ഥിനിയെ ലിഫ്റ്റില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ പ്രവാസിയെ കുറ്റക്കാരനെന്ന് വിധിച്ച് ദുബായില്‍ ജയിലിലടച്ചു. സ്‌കൂള്‍ യൂനിഫോമിലെത്തിയ പതിനാറുകാരിയെ ലിഫ്റ്റില്‍ വെച്ചും അവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ കോണിപ്പടിയില്‍വെച്ചും പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ക്യാമറയില്‍ കുടുങ്ങാതിരിക്കാനാണ് 35 കാരനായ പ്രതി പെണ്‍കുട്ടിയെ കോണിപ്പടിയിലേക്ക് പിടിച്ചുകൊണ്ടുപോയത്. അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ തന്നെയാണ് പ്രതിക്ക് വിനയായത്.
സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ലിഫ്റ്റില്‍വെച്ച് ഉപദ്രവിച്ച പ്രതി ഡോറില്‍ കൈവെച്ച് കുട്ടി പുറത്തിറങ്ങുന്നത് തടയുകയായിരുന്നു. ഒന്നാം നിലയില്‍ രക്ഷപ്പെട്ട് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ എമര്‍ജന്‍സി എക്‌സിറ്റുള്ള കോണിപ്പടിയിലേക്ക് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. അവിടെനിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അപ്പാര്‍ട്ട്‌മെന്റില്‍ ഓടിക്കയറി മാതാവിനോട് വിവരങ്ങള്‍ പറയുഞ്ഞു. മാതാവ് ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ പോയി ക്യാമറ പരിശോധിക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ദുബായ് പോലീസ് ഉടന്‍ സ്ഥലത്തെത്തി ക്യാമറ പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News