വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയൊരു ഫീച്ചര്‍ വരുന്നു. ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി ഉപയോക്താക്കളിലെത്തിക്കുന്ന വാ ബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടെലഗ്രാമില്‍ നേരത്തെയുള്ള ഈ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ അവതരിപ്പിക്കാനായി ഡെവലപ്പര്‍മാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൂടെ ഫീച്ചര്‍ ലഭ്യമാകുമെന്ന് കരുതുന്നു.
അയച്ച സന്ദേശങ്ങള്‍ 15 മിനിറ്റ് എന്ന സമയ പരിധിക്കുള്ളില്‍ മാത്രമാകും എഡിറ്റ് ചെയ്യാന്‍ അവസരമുണ്ടാകുക. സന്ദേശത്തിലെ തെറ്റുകള്‍ തിരുത്തുകയോ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം.
അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് കൂടി നീക്കം ചെയ്യാന്‍ അനുവദിക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. മുഴുവന്‍ സന്ദേശവും ഡിലീറ്റ് ചെയ്യാതെ സന്ദേശത്തിലെ പിശക് തിരുത്താന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ പുതിയ ഫീച്ചര്‍ സഹായകമാകും.
ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് പതിപ്പുകളില്‍ മാത്രമേ എഡിറ്റിംഗ് ഫീച്ചര്‍ ലഭ്യമാകൂ. ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും നല്‍കുന്ന അടിക്കുറിപ്പുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്യാന്‍ കഴിയില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)