Sorry, you need to enable JavaScript to visit this website.

ഒളിച്ചോടുമ്പോള്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിച്ചില്ല, നാലു വയസുകാരനെ അമ്മ അടിച്ചു കൊന്നു

കൊല്‍ക്കത്ത : കാമുകനൊപ്പം പോകാന്‍ നാലു വയസുകാരനായ മകനെ അമ്മ നിഷ്‌കരുണം അടിച്ചുകൊന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്ന് പുറത്ത് വരുന്നത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. മഫൂസ എന്ന യുവതിയാണ് കാമുകനൊപ്പം പോകാന്‍ മകനെ കൊലപ്പെടുത്തിയത്. മഫൂസ  നാട്ടുകരാനായ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒളിച്ചോടുമ്പോള്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നാല് വയസുകാരനായ സ്വന്തം മകനെ മഫൂസ കൊല്ലാന്‍ തീരുമാനിക്കുകയും കുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
പ്രദേശവാസികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനാല്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. കുട്ടിയെ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവന്‍ അബു സിദ്ധീഖി പറയുന്നു. മഫൂസയും അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖും ഒളിവിലാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ് സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 


 

Latest News