Sorry, you need to enable JavaScript to visit this website.

ലണ്ടനിലൊരുങ്ങുന്നത് ലാലേട്ടന്റെ കോമഡി ചിത്രം 

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. രാവണപ്രഭു എന്ന ചിത്രമായിരുന്നു ലാലേട്ടനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്തിരുന്ന ആദ്യ ചിത്രം. തുടര്‍ന്നങ്ങോട്ട് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.
2012ല്‍ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന ചിത്രമായിരുന്നു ഇവരുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ. സ്പിരിറ്റിന് ശേഷമുളള ഇവരുടെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തരിക്കുന്നത്. ലണ്ടനില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ലാലേട്ടന്‍ മുഴുനീള ഹാസ്യ കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. രഞ്ജിത്ത് ചിത്രത്തിനായി 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. അനു സിത്താര,ജുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മണിയന്‍പ്പിളള  രാജുവിന്റെ മകനായ നിരഞ്ജനും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന് റെസ്റ്റ് ഇന്‍ പീസെന്ന്  പേരിട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സേതുവാണ് മോഹന്‍ലാല്‍ രഞ്ജിത്ത് ടീമിന്റെ പുതിയ ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍,കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

Latest News