Sorry, you need to enable JavaScript to visit this website.

ഹക്കീം ഫൈസിയെ സാദിഖലി തങ്ങൾ വേദിയിൽനിന്ന് ഇറക്കിവിടാതിരുന്നത് മാന്യത കൊണ്ട്- അബ്ദുൽ ഹമീദ് ഫൈസി

കോഴിക്കോട്- കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന കോളേജ് ശിലാസ്ഥാപന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തത് സമസ്തയുമായി കൂടിയാലോചിച്ചാണെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹമീദ് ഫൈസി ഇക്കാര്യം പറഞ്ഞത്. നാദാപുരത്തെ പരിപാടിയിൽ അബ്ദുൽ ഹക്കീം ഫൈസി പങ്കെടുക്കുന്നില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഉറപ്പുവരുത്തിയിരുന്നു. സ്ഥാപനത്തിന് ആവശ്യമായ സ്ഥലം നൽകിയത് പ്രധാന പ്രവർത്തകന്റെ മാതാവായിരുന്നു. അവർ നിർബന്ധിച്ചതുകൊണ്ടാണ് ആ പരിപാടിയിൽ പങ്കെടുത്തത്. അതിന് മുമ്പു തന്നെ ഹക്കീം ഫൈസി ആ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് നൂറു ശതമാനം ഉറപ്പുവരുത്തിയിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ അവിടെ ഹക്കീം ഫൈസിയുണ്ട്. എന്റെ സംസ്‌കാരം അനുസരിച്ച് അദ്ദേഹത്തെ ഇറക്കി വിടുന്നത് ശരിയല്ലല്ലോ എന്ന് സാദിഖലി തങ്ങൾ പറഞ്ഞതായും ഹമീദ് ഫൈസി വ്യക്തമാക്കുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സാദിഖലി തങ്ങളെ വഞ്ചിച്ചതാണ് ഹക്കീം ഫൈസിക്ക് എതിരായ നടപടിക്ക് വേഗം കൂട്ടിയതെന്നും ഹമീദ് ഫൈസി പറഞ്ഞു. ഏത് ശത്രുക്കളോടും മാന്യമായി പെരുമാറുകയാണ് സാദിഖലി തങ്ങളുടെ രീതി. ഹക്കീം ഫൈസിയുമായി തങ്ങൾ ചിരിക്കുകയോ കൈ കൊടുക്കുകയോ ചെയ്തിട്ടില്ല. അത് വീഡിയോയിൽ വ്യക്തമാണ്. 

ഹക്കീം ഫൈസിയും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും കഴിഞ്ഞ കുറച്ചു കാലങ്ങളായി സമസ്തക്ക് എതിരെ പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ കോഴിക്കോട് അടുത്ത മാസം ഒന്നിന് വിപുലമായ കൺവെൻഷൻ നടത്തും. സ്ത്രീ വിദ്യാഭ്യാസവുമായി മുന്നോട്ടുപോയതുകൊണ്ടാണ് തന്നെ എതിർക്കുന്നത് എന്ന ഹക്കീം ഫൈസിയുടെ വാദം തെറ്റാണ്. നിരവധി തവണ ഹക്കീം ഫൈസിയുമായി സംസാരിച്ചിട്ടുണ്ട്. സമസ്തയുമായി രഞ്ജിപ്പിലെത്താൻ ഹക്കീം ഫൈസി തയ്യാറായില്ല. സമസ്തയെ വെല്ലുവിളിച്ചതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും ഹമീദ് ഫൈസി പറഞ്ഞു. 

Latest News