കോഴിക്കോട് - സമസ്ത-സി.ഐ.സി പ്രശ്‌നത്തിന് പരിഹാരമായി സി.ഐ.സി ജനറൽസെക്രട്ടറി പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി ഉടൻ രാജിവെക്കും. സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്‌ലിം ലീഗ്, എസ്.വൈ.എസ് എന്നിവയുടെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് സാദിഖലി തങ്ങൾക്ക് വൈകാതെ രാജി നൽകും.
ഇന്നലെ രാത്രി പാണക്കാട്ട് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാജി. ഫൈസി രാജിവെക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞെങ്കിലും ഫൈസി പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. എന്തായാലും അദ്ദേഹം രാജിക്കത്ത് തയ്യാറാക്കി ഉടനെ കോപ്പി സാദിഖലി തങ്ങൾക്ക് എത്തിക്കുമെന്നാണ് വിവരം. ഫൈസിയുമായുള്ള കൂടിക്കാഴ്ചയിൽ സാദിഖലി തങ്ങളെ കൂടാതെ മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിട്ടിയും ആബിദ് ഹുസൈൻ തങ്ങളും പങ്കെടുത്തു. രാത്രി രണ്ടു മണിക്കൂറിലേറെ നീണ്ട ചർച്ചക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.
അതേസമയം, സമസ്തയുടെ പോഷക സംഘടനകളുടെ വിലക്ക് ലംഘിച്ച് ഹക്കീം ഫൈസിയുമായി നാദാപുരത്തെ ചടങ്ങിൽ വേദി പങ്കിട്ട പാണക്കാട് സാദിഖലി തങ്ങളുടെ നടപടിയിലുള്ള അതൃപ്തിയുമായി എസ്.വൈ.എസ് - എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കളുടെ സംയുക്ത ഭാരവാഹി യോഗം ഇന്ന് കോഴിക്കോട്ട് നടക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഹക്കീം ഫൈസിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച് രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ച സ്ഥിതിക്ക് രാവിലെ 11ന് ചേരുന്ന യോഗത്തിൽ കടുത്ത നടപടികൾ ഉണ്ടായേക്കില്ലെന്നാണ് സൂചന. എന്നാൽ സംഘടനയുടെ അച്ചടക്കം പരമപ്രധാനമാണെന്ന സന്ദേശം യോഗത്തിൽ ഉയരും.