Sorry, you need to enable JavaScript to visit this website.

മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന സംഭവം; 40 രാജസ്ഥാന്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്ത് ഹരിയാന

ഭിവാനി- പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രാജസ്ഥാന്‍ സ്വദേശികളായ രണ്ട് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ നടപടി സ്വീകരിച്ച രാജസ്ഥാന്‍ പോലീസുകാര്‍ക്കെതിരെ ഹരിയാനയില്‍ കേസ്.രാജസ്ഥാന്‍ പോലീസ് സേനയിലെ 40 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതകത്തില്‍ ആരോപണവിധേയനായ ശ്രീകാന്ത് പണ്ഡിറ്റിന്റെ അമ്മ ദുലാരി ദേവിയുടെ പരാതിയിലാണ് ഹരിയാന പോലീസിന്റെ നടപടി. കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഗര്‍ഭിണിയായ മരുമകളെ പോലീസുകാര്‍ ആക്രമിച്ചുവെന്നാണ് പരാതി. മരുമകളുടെ വയറ്റില്‍ പോലീസുകാര്‍ ചവിട്ടിയെന്നും ഗര്‍ഭം അലസിപ്പോയെന്നുമാണ് പരാതി. അതിക്രമിച്ചുകയറല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, ബലപ്രയോഗം, ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് ആണ്‍ മക്കളെ രാജസ്ഥാന്‍ പോലീസ് സംഘം കൊണ്ടുപോയതായും ദുലാരി ദേവി ആരോപിച്ചു.
ആരോപണങ്ങള്‍ രാജസ്ഥാന്‍ പോലീസ് നിഷേധിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതോടെ പരാതി സംബന്ധിച്ച യാഥാര്‍ഥ്യം പുറത്തുവരുമെന്നാണ് പോലീസിന്റെ നിലപാട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഫെബ്രുവരി 17നാണ് ഹരിയാനയിലെ ഭിവാനിയില്‍ കത്തിനശിച്ച കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് . പിന്നീടുള്ള അന്വേഷണത്തിലാണ് രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇവരെ പശുക്കടത്താരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രാജസ്ഥാനിലെ ഭരത്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ റിങ്കു സെയ്‌നി എന്ന ടാക്‌സി െ്രെഡവര്‍ പിടിയിലായത് .
പശുക്കളെ കടത്തിക്കൊണ്ടു പോയ കേസില്‍ നാസിറിനേയും ജുനൈദിനേയും അറസ്റ്റ് ചെയ്യണം എന്നാവാശ്യപ്പെട്ട് നാലംഗ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നെന്ന് പിന്നീട് റിങ്കു സെയ്‌നി വെളിപ്പെടുത്തി. ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്ന് പാതി മരിച്ച നിലയിലായിരുന്ന ഇരുവരേയും ഏറ്റെടുക്കാന്‍ പോലീസ് വിസമ്മതിച്ചു. ഹരിയാന പോലീസ് എല്ലാവരെയും തിരികെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് റിങ്കു സെയ്‌നി വ്യക്തമാക്കി. ഗുരുതര പരുക്കുകള്‍ കാരണം അധികം താമസിയാതെ തന്നെ നാസിറും ജുനൈദും മരിച്ചു.ത ുടര്‍ന്ന് ഇവരുടെ മൃതദേഹം ബൊലേറോ എസ് യു വി യിലാക്കി സംഭവ സ്ഥലത്ത് നിന്ന് 200 കിലോമീറ്റര്‍ മാറി ഭിവാനി എന്ന സ്ഥലത്തെത്തിച്ചാണ് പ്രതികള്‍ കത്തിച്ചത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ മോനു മനേസര്‍, ലോകേഷ് സിന്‍ഹിയ, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് പണ്ഡിറ്റ് എന്നിവരാണ് കേസിലെ പ്രതികള്‍.

 

Latest News