കുട്ടികൾ എപ്പോഴും ഇന്റർനെറ്റിലാണെന്ന് മാതാപിതാക്കൾ പരാതി പറയാറുണ്ട്. എന്നാൽ അവരുടെ നെറ്റ് ഉപയോഗം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമില്ല. നെറ്റ് ഇല്ലാത്ത ഫോണില്‍ കുട്ടികള്‍ക്കു ആവശ്യമായ വീഡിയോകള്‍ മാതാപിതാക്കള്‍ ഡൗണ്‍ലോഡ് ചെയ്ത് കൊടുക്കണം. ഓരോ ആഴ്ചയും മക്കള്‍ കാണേണ്ട വീഡിയോകള്‍ മക്കളുടെ ടാബിലോ മറ്റൊ സേവ് ചെയ്ത് കൊടുക്കുക.
അതില്‍ പഠന സഹായി ആയിട്ടുള്ള ഗയിമുകളും മതപരമായ കുട്ടികള്‍ക്കാവശ്യമായ വീഡിയോകളും ഉള്‍പ്പെടുത്താം.
നെറ്റ് കിട്ടുന്നില്ല എന്ന അവസ്ഥ അവര്‍ക്ക് ബോധ്യമായാല്‍ താനെ അതിലുള്ള വീഡിയോകള്‍ മക്കള്‍ കണ്ടു തുടങ്ങും,
പിന്നെ മക്കള്‍ പഠിക്കാനിരിക്കുന്ന സമയം മാതാപിതാക്കള്‍ യൂട്യൂബില്‍ വിലാസതെ, അവരുടെ കൂടെ സമയം ചിലവഴിച്ചാല്‍ അത് തന്നെയാവും മക്കളുടെ ലോകം.
മാതാപിതാക്കള്‍ പുസ്തകം വായിച്ചിരുന്നാല്‍ ആ പുസ്തകത്തിനു വേണ്ടി മക്കള്‍ കരയും എന്ന പോലെ തന്നെയാണ്, നമ്മള്‍ അവരുടെ മുന്നില്‍ മൊബൈല്‍ നോക്കിയിരുന്നാല്‍ ആ മൊബൈലിനു വേണ്ടി മക്കള്‍ കരയുന്നത്.
മക്കള്‍ക്ക് വേണ്ടത് അവരെ പരിഗണിക്കലും അവരുടെ ചെയ്തികള്‍ നമ്മള്‍ ആസ്വദിക്കലുമാണ്.
ആ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് തല്ല് കിട്ടും എന്നറിഞ്ഞിട്ടും അവര് വികൃതിയും കുസൃതികളും കാണിക്കുന്നതും എന്ന് വേണ്ട വെറുതെ കരയുന്നത് പോലും.
ചുരുക്കി പറഞ്ഞാല്‍ മക്കളെ പരിഗണിക്കുക, ശ്രദ്ധ കൊടുക്കുക.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)