Sorry, you need to enable JavaScript to visit this website.

ആദൃശ്ശേരി ഫൈസിയുമായി പാണക്കാട് തങ്ങൾ വേദി പങ്കിട്ടത്; അടിയന്തര യോഗം വിളിച്ച് സമസ്ത

കോഴിക്കോട് - സമസ്ത അച്ചടക്ക നടപടി സ്വീകരിച്ച സി.ഐ.സി ജനറൽസെക്രട്ടറി പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വേദി പങ്കിട്ടതിൽ കടുത്ത അതൃപ്തിയുമായി സമസ്ത. വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ വിദ്യാർത്ഥി-യുവജന സംഘടനകളുടെ സംയുക്ത യോഗം നാളെ നടക്കും. 
 എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗം നാളെ രാവിലെ 11ന് കോഴിക്കോട്ട് ചേരാനാണ് തീരുമാനം. സംഭവത്തിലുള്ള അതൃപ്തി സാദിഖലി തങ്ങളെ നേതാക്കൾ അറിയിച്ചതായാണ് വിവരം. സമസ്തയുടെ വിലക്ക് അവഗണിച്ച് പാണക്കാട് തങ്ങൾ, ഹക്കീം ഫൈസിയെ കണ്ടതിൽ പല നേതാക്കളിലും അസംതൃപ്തി നീറിപ്പുകയുകയാണ്. 
 എന്നാൽ സമസ്ത സംഘടനാപരമായി സ്ഥാനമാനങ്ങളിൽനിന്ന് നീക്കിയെന്നു കരുതി, ഒരു ബഹുജന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന് ഏതെങ്കിലുമൊരു വിദ്യാഭ്യാസ പ്രവർത്തകനെ കണ്ടുകൂടെന്നു ശഠിക്കുന്നത് ശരിയായ നിലപാടല്ലെന്നാണ് സാദിഖലി തങ്ങളുടെ കൂടിക്കാഴ്ചയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. ലീഗ് പ്രസിഡന്റ് ആരെ കാണണം, ആരെ കണ്ടുകൂടാ എന്നു തീരുമാനിക്കേണ്ടത് സമസ്തയല്ലെന്നും അത്തരം കുടുസ്സായ നിലപാടിനെ പിന്തുണയ്ക്കാനാവില്ലെന്നും ഇവർ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സി.ഐ.സിയുടെയും എസ്.വൈ.എസിന്റെയും കൂടി പ്രസിഡന്റായ സാദിഖലി തങ്ങൾ കോഴിക്കോട് നാദാപുരത്ത് നടന്ന വാഫി കോളേജിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസിയുമായി വേദി പങ്കിട്ടത്.  അച്ചടക്ക ലംഘനം ആരോപിച്ചാണ് സമസ്ത എല്ലാ സ്ഥാനങ്ങളൽ നിന്നും ആദൃശ്ശേരി ഫൈസിയെ നേരത്തെ നീക്കിയത്. എന്നാൽ, സാദിഖലി തങ്ങളുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം അന്ന് പ്രഖ്യാപിച്ചിരുന്നു.
 ഏതാനും മാസങ്ങൾക്കു മുമ്പ്, കോഴിക്കോട്ട് നടന്ന വഫി, വാഫിയ്യ സ്ഥാപനങ്ങളുടെ വാർഷികവും സനദ്ദാന സമ്മേളനവും ബഹിഷ്‌കരിക്കാനും സമസ്ത ആഹ്വാനം ചെയ്‌തെങ്കിലും പാണക്കാട് കുടുംബാംഗങ്ങളും സമസ്തയുടെ തന്നെ വിവിധ നേതാക്കളും അത് ചെവികൊണ്ടിരുന്നില്ല. തുടർന്ന് വിവിധ കാരണങ്ങൾ ചൂണ്ടാക്കാട്ടിയാണ് ആദ്യശ്ശേരി ഫൈസിക്കെതിരെ സമസ്ത കടുത്ത നിലപാട് സ്വീകരിച്ചത്.  

Latest News