കൊച്ചി- പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണ് ദുല്‍ഖര്‍ സല്മാന് നായകനായ ചുപ്പ്. നെഗറ്റിവ് റോളില്‍ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുല്‍ഖര്‍ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ചുപ്പിലെ നെഗറ്റീവ് റോളില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകന് കരസ്ഥമാക്കി.
പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്റെ ഈ അവാര്‍ഡ് മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയില്‍ ആദ്യമായി ഈ അവാര്‍ഡ് ലഭിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.
ആര്. ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് പെടുന്നത്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്നാണ് സംവിധായകനായ ആര്. ബല്‍കി നേരത്തെ പറഞ്ഞിരുന്നു. വേറിട്ട പ്രൊമോഷന് രീതികള്‍ അവലംബിച്ച ചുപ്പിന്റെ ആദ്യ ഷോകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് കണ്ടു വിലയിരുത്താന്‍ ഉള്ള അവസരം അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഒ. ടി. ടി. പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. പി. ആര്. ഒ: പ്രതീഷ് ശേഖര്‍.