Sorry, you need to enable JavaScript to visit this website.

16 വര്‍ഷം മുമ്പ് കാണാതായ ആ പെണ്‍കുട്ടി ഞാനാണ്... അവിശ്വസനീയമായ ഒരു അന്വേഷണത്തിന്റെ കഥ

ലണ്ടന്‍- പതിനാറ് വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ കാണാതായ ബ്രിട്ടീഷ് പെണ്‍കുട്ടി മെഡലീന്‍ മക്കെയ്ന്‍ ആണ് താനെന്ന് അവകാശപ്പെട്ട് പോളണ്ടില്‍  ഒരു യുവതി രംഗത്തുവന്നു. കാണാതായ പെണ്‍കുട്ടി താനാണെന്നതിന് തെളിവുണ്ടെന്ന് അവകാശപ്പെട്ട ജൂലിയ വെന്‍ഡലിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
2007 മെയ് മൂന്നിന് വൈകുന്നേരം കുടുംബത്തോടൊപ്പം പോര്‍ച്ചുഗലിലെ പ്രയ ഡ ലൂസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മൂന്ന് വയസുകാരിയായ മെഡലീന്‍ മക്കെയ്‌നെ കാണാതാവുകയായിരുന്നു.
മാതാപിതാക്കള്‍ അടുത്തുള്ള ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയി. തന്റെ സഹോദരങ്ങള്‍ക്കൊപ്പം ഒരു അവധിക്കാല അപ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങുകയായിരുന്നു മെഡ്‌ലിന്‍.  അന്ന് വൈകുന്നേരം അമ്മ അവളെ പരിശോധിച്ചപ്പോഴാണ് മഡലീനെ കാണാനില്ലെന്ന് അറിഞ്ഞത്.
മെഡലീന്‍ മക്കെയ്‌ന്റെ മാതാപിതാക്കളായ ഗാരിയോടും കെയ്റ്റ് മക്കെയ്‌നോടും സാമ്യമുള്ള വെന്‍ഡല്‍ പറയുന്നതനുസരിച്ച്, ആ കൊച്ചു പെണ്‍കുട്ടിക്ക് ഉണ്ടായ അതേ വൈകല്യം തന്റെ കണ്ണിനുമുണ്ട്. ഒരു ജര്‍മന്‍ കാരന്‍ തന്നെ തട്ടിയെടുത്ത് മാനഭംഗപ്പെടുത്തുകയായിരുന്നു എന്നാണ്  വെന്‍ഡല്‍ പറയുന്നത്.
മക്കെയ്ന്‍ കുടുംബം വെന്‍ഡലുമായി ബന്ധപ്പെടുന്നതായും ഡി.എന്‍.എ ടെസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്റെ ബാല്യത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ കഥകളിലെ പൊരുത്തക്കേടുകള്‍ കാരണമാണ് താന്‍ അന്വേഷണം ആരംഭിച്ചതെന്ന് വെന്‍ഡല്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News