ജിസാന്‍- ഇഖാമ കാലാവധി തീര്‍ന്നതിനാല്‍ ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കുവാന്‍ എത്തിയപ്പോള്‍ പോലീസ് പിടിയിലായ മലയാളിക്ക് ഒടുവില്‍ നാട്ടിലേക്ക് മടങ്ങാന്‍ വഴി തുറന്നു.
അല്‍ഹസ എയര്‍പോര്‍ട്ടില്‍ ഏഴ് വര്‍ഷത്തോളം ബസ് ഡ്രൈവറായി ജോലി നോക്കിയിരുന്ന മാവേലിക്കര കുടസ്സനാട് സ്വദേശി കലേശ് ഈ മാസം നാലിനാണ് പോലീസ് പിടിയിലായത്.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനും സിസിഡബ്ല്യുഎ അംഗവുമായ ഷംസു പൂക്കോട്ടൂരിന്റെ നിരന്തരമായ ഇടപെട്ടാണ് യാത്ര രേഖകളെല്ലാം ശരിയാക്കിയത്. ജിസാന്‍ കെഎംസിസി പ്രവര്‍ത്തകന്‍ ബാവ ഗൂഡലൂരിന്റെ ആള്‍ ജാമ്യത്തിലാണ് ജയില്‍ മോചിതനായത്. 27 നു അബഹായില്‍നിന്ന് നാട്ടിലേക്ക് തിരിക്കും. യാത്ര രേഖകളും മറ്റും കൈമാറി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)