Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാണംകെട്ട ആരോപണങ്ങളുമായി മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍; നടപടിക്കൊരുങ്ങി കർണാടക സർക്കാർ

ബംഗളൂരു- കര്‍ണാടകയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലി ഐ.എ.എസ്, ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ ആരംഭിച്ച  പോര്  സംസ്ഥാന സര്‍ക്കാരിനും ഐഎഎസ്, ഐപിഎസ് അസോസിയേഷനുകള്‍ക്കും നാണക്കേടായി.  രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡി.രൂപയും രോഹിണി സിന്ധൂരിയും തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇരുവർക്കുമെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി എസ്.ആർ ബൊമ്മെ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധുരി നിരവധി പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുവെന്നാരോപിച്ച് എപിഎസ് ഉദ്യോഗസ്ഥയും കര്‍ണാടക സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഡി രൂപ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് തുടക്കം.
സാധാരണ ചിത്രങ്ങളായി തോന്നാമെങ്കിലും ഒരു വനിതാ ഐഎഎസ് ഓഫീസര്‍ ഇത്തരം ചിത്രങ്ങള്‍ ഒന്നിലധികം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിക്കുകയാണ് ഡി.രൂപ.
ഇത് ഒരു സ്വകാര്യ വിഷയമല്ലെന്നും  സേവന പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സലൂണ്‍ ചിത്രങ്ങളും ഉറങ്ങുന്ന ചിത്രങ്ങളും സാധാരണമാണെന്ന് തോന്നുമെങ്കിലും ഈ ചിത്രങ്ങള്‍ അയച്ച സാഹചര്യം മറിച്ചാണ് പറയുന്നതെന്നും രൂപ യുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍നിന്നും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തിരിക്കയാണെന്നും ഡി രൂപയ്‌ക്കെതിരെ സിന്ധുരി ആരോപിച്ചു. വ്യക്തിപരമായ വിദ്വേഷം കൊണ്ടാണ് രൂപ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്നും സിന്ധുരി പറഞ്ഞു.
തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്ന ഐപിഎസ് ഓഫീസര്‍ രൂപയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഹിണി സിന്ധുരി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
രൂപ എപ്പോഴും മാധ്യമ ശ്രദ്ധ കൊതിച്ചിരുന്നുവെന്നും  സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഇതിനു തെളിവാണെന്നും. ആരെയോ ലക്ഷ്യം വെക്കുന്നുണ്ടെന്നും  ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാള്‍ അവര്‍ക്ക് പ്രിയപ്പെട്ട ടൈം പാസാണിതെന്നും സിന്ധുരി പറഞ്ഞു.
അതിനിടെ സംസ്ഥാന സര്‍ക്കാരിന് നാടക്കേടായ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര  ഉത്തരവിട്ടു.
പോലീസ് മേധാവിയുമായി സംസാരിച്ചുവെന്നും ഇവര്‍ ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിയും ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക്  പെരുമാറ്റ ചട്ടങ്ങളുണ്ട്. ഈ രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എന്തെങ്കിലും നിയമങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്നു നോക്കാം. ഇരുവര്‍ക്കും   നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി ഉചിതമായ  തീരുമാനമെടുക്കുമെന്നും  ജ്ഞാനേന്ദ്ര പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News