Sorry, you need to enable JavaScript to visit this website.

രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരി കുവൈത്തില്‍ ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: രണ്ട് കുട്ടികളെ കൊന്ന ശേഷം ഇന്ത്യക്കാരിയായ വനിത കുവൈത്തില്‍ ആത്മഹത്യ ചെയ്തു. ഫഹാഹീലിലെ സൂഖ് സബാഹിലാണ് സംഭവമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിച്ചില്ല. കൊല്ലപ്പെട്ട കുട്ടികളും ആത്മഹത്യ ചെയ്ത യുവതിയും ഇന്ത്യക്കാരാണെന്ന വിവരങ്ങള്‍ മാത്രമാണുള്ളത്. സംഭവത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.

രണ്ട് ആണ്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അവരുടെ അമ്മ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയുമായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം. രണ്ട് കുട്ടികളുടെയും മൃതദേഹം അപ്പാര്‍ട്ട്‌മെന്റിനുള്ളിലാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തെരച്ചിലില്‍ അമ്മയുടെ മൃതദേഹവും കണ്ടെടുത്തത്.  കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനില്‍ കൊലാപതകങ്ങളും ആത്മഹത്യയും സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News