Sorry, you need to enable JavaScript to visit this website.

എട്ടു ലക്ഷത്തിന്റെ കാര്‍ഷിക വായ്പ സൈബര്‍ തട്ടിപ്പുകാര്‍ കൊണ്ടുപോയി, ഒടുവില്‍ തിരിച്ചുപിടിച്ചു

ന്യൂദല്‍ഹി- സൈബര്‍ തട്ടിപ്പുകാര്‍ വിരിക്കുന്ന വലയില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ പണം തിരിച്ചുപിടിക്കാന്‍ സാധിച്ച അപൂര്‍വ വാര്‍ത്തയും.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സിറ്റി ആസ്ഥാനമായുള്ള 55 കാരനായ പവന്‍ കുമാര്‍ സോണി എന്ന കര്‍ഷകനാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹം ബാങ്ക് അക്കൗണ്ടില്‍ നല്‍കിയിരുന്നത് മകന്റെ ഫോണ്‍ നമ്പറായിരുന്നു.
26 കാരനായ മകന്‍ ഹര്‍ഷ് വര്‍ദ്ധന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫിഷിംഗ് സന്ദേശത്തിന്റെ ലിങ്ക് തുറന്നപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍  നാല് വ്യത്യസ്ത ഇടപാടുകളിലായി എട്ട് ലക്ഷത്തിലധികം രൂപ ഇയാളുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു.
ദല്‍ഹിയിലെ ദ്വാരകയില്‍ താമസിക്കുന്ന ഹര്‍ഷ് വര്‍ധന്റെ നമ്പറാണ് ശ്രീ ഗംഗാനഗര്‍ സിറ്റിയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ പിതാവിന്റെ അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ജനുവരി ഏഴിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 നാണ് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്നും ദയവായി നിങ്ങളുടെ കൈ.വൈ.സി  അപ്‌ഡേറ്റ് ചെയ്യുകയെന്നുമുള്ള സന്ദേശം ലഭിച്ചത്.  ഹര്‍ഷിഷന്റെ ഫോണില്‍  യോനോ ആപ്ലിക്കേഷന്‍ ഉണ്ടായിരുന്നുവെങ്കിലും  ലിങ്കില്‍ ക്ലിക്ക് ചെയ്ത നിമിഷം ഡ്യൂപ്ലിക്കേറ്റ് ആപ്പ്  ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്തു.
പുതിയ ആപ്പില്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന് കരുതിയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയത്. ഉടന്‍ തന്നെ
പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്ന സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി. ഏഴ് മിനിറ്റിനുള്ളില്‍ 8,03,899 രൂപ നഷ്ടപ്പെട്ടുവെന്ന്  ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.
ഡ്യൂപ്ലിക്കേറ്റ് ആപ്പിന്റെ സഹായത്തോടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും യൂസര്‍ ഐഡിയും പാസ്‌വേഡും മറ്റെവിടെയോ ഇരിക്കുന്ന സൈബര്‍ തട്ടിപ്പുകാര്‍ക്ക് ലഭിച്ചെന്നും മനസ്സിലായി.  
കൃഷി ആവശ്യങ്ങള്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം പിതാവ് എടുത്ത വായ്പയാണ് സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
ഗംഗാനഗര്‍ സിറ്റിയിലുള്ള  പിതാവിനെ വിളിച്ച് ഉടന്‍ തന്നെ ബാങ്കിലേക്ക് പോകാന്‍ ആവശ്യപ്പെടട്ു.  ഹര്‍ഷ് വര്‍ധന്‍ ദ്വാരകയിലെ ജില്ലാ സൈബര്‍ സെല്ലില്‍ പോയി വിവാരം അറിയിച്ചു. ഓണ്‍ലൈനായി പരാതി നല്‍കാനും ഏതെങ്കിലും പ്രവൃത്തി ദിവസത്തില്‍ ഓഫീസ് സന്ദര്‍ശിക്കാനുമായിരുന്നു അവരുടെ നിര്‍ദേശം.  
പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബാങ്ക് മാനേജര്‍ അതിവേഗം പ്രവര്‍ത്തിക്കുകയും പ്രാദേശിക സൈബര്‍ സെല്ലിനെ വിളിക്കുകയും ചെയ്തു. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനായി മാനേജര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ അയച്ചു.
അക്കൗണ്ടില്‍ നിന്ന് മൂന്ന് അക്കൗണ്ടുകളിലേക്കാണ്  പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. 5 ലക്ഷവും 1.24 ലക്ഷവും പേയൂവിലേക്കായിരുന്നു.   1,54,899 രൂപ  സിസി അവന്യൂവിലേക്ക് മാറ്റി.  ബാക്കി 25,000 രൂപ ആക്‌സിസ് ബാങ്കിലേക്കും.
ഉപഭോക്താക്കളും ബിസിനസ് സംരംഭങ്ങളും തമ്മിലുള്ള പാലമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികളാണ് പേയൂ, സിസിഅവന്യൂ എന്നിവ. ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍  വാങ്ങുന്നവരില്‍ നിന്ന് പേയ്‌മെന്റുകള്‍ ശേഖരിച്ച് ഇവയാണ് വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടുകളില്‍  എത്തിക്കുന്നത്. പണം തടഞ്ഞുവെച്ചതായി പേയൂ അധികൃതര്‍ ഉടന്‍ തന്നെ ബാങ്ക് മാനേജറെ അറിയിച്ചു. തുക തിരിച്ചെടുക്കുന്നതിന് രണ്ട് ദിവസത്തിനുള്ളില്‍ സൈബര്‍ െ്രെകം ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന്  ഇമെയില്‍ ലഭിക്കണമെന്നും അല്ലെങ്കില്‍ പണം റിലീസ് ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നു.  തട്ടിപ്പിനെക്കുറിച്ച് കമ്പനി അറിഞ്ഞപ്പോള്‍ ജനുവരി ഏഴിന് സൈബര്‍ ഉദ്യോഗസ്ഥരോട് പ്രതികരിക്കുകയും എല്ലാ വിവരങ്ങളും നല്‍കുകയും ചെയ്തതായി സിസി അവന്യൂ പറഞ്ഞു.
പണം തിരികെ പിടിക്കാന്‍ നടപടി എടുക്കാതെ ദിവസങ്ങളോളും ബാങ്ക് അധികൃതരും സൈബര്‍ സെല്ലും വലച്ചുവെങ്കിലും ഒടുവില്‍ 6,24,000 രൂപ തിരികെ ലഭിച്ചു. പോലീസില്‍നിന്നും ബാങ്ക് അധികൃതരില്‍നിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിലും പണം തിരികെ കിട്ടാതെ പിന്മാറില്ലെന്ന നിലപാടെടുത്തതോടെയാണ് ഇവര്‍ക്ക് നഷ്ടപ്പെട്ട തുകയില്‍ ഭൂരിഭാഗവും  തിരികെ പിടിക്കാനായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News