റിയാദ് -തുര്‍ക്കിയില്‍ ഭൂകമ്പങ്ങള്‍ വന്‍ നാശം വിതച്ച മൂന്നു നഗരങ്ങളിലെ 46 ഇടങ്ങളില്‍ സൗദി സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിരവധി പേരെ കണ്ടെത്തി പുറത്തെടുക്കാന്‍ സൗദി സംഘങ്ങള്‍ക്ക് സാധിച്ചു. വിദഗ്ധ പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, പ്രഥമ ശുശ്രൂഷാ വിദഗ്ധര്‍, പോലീസ് നായ്ക്കളുടെ സൂപ്പര്‍വൈസര്‍മാര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്മാര്‍, വാര്‍ത്താ വിനിമയ ടെക്‌നീഷ്യന്മാര്‍, സുരക്ഷാ വിദഗ്ധര്‍ എന്നിവര്‍ സൗദി സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്താനുള്ള ഉപകരണങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, മെഡിക്കല്‍ വസ്തുക്കള്‍, വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, പോലീസ് നായ്ക്കള്‍, തമ്പുകള്‍ എന്നിവയും സജ്ജമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)