റിയാദ് - ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഹസ്തദാനം ചെയ്യാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും അന്നസ്ർ ക്ലബ്ബ് ആരാധകന്റെ പരാക്രമം. സൗദി റോഷൻ പ്രൊഫഷണൽ ലീഗിന്റെ 17-ാം റൗണ്ട് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി അന്നസ്ർ, അൽതആവുൻ ക്ലബ്ബുകൾ തമ്മിൽ അൽമർസൂർ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം.
— Baher Esmail (@EsmailBaher) February 17, 2023മത്സരത്തിനു മുന്നോടിയായി കളിക്കാർ വാമിംഗ്അപ്പ് ചെയ്യുന്നതിനിടെയാണ് അന്നസ്ർ ആരാധകൻ ഗ്രൗണ്ടിലിറങ്ങി റൊണാൾഡോയെ ലക്ഷ്യമിട്ട് ശരവേഗത്തിൽ ഓടിയടുത്തത്. റൊണാൾഡോയുടെ സമീപത്ത് അതിവേഗത്തിൽ ഓടിയണയാൻ ശ്രമിച്ച ആരാധകൻ പോർച്ചുഗൽ താരത്തിനു തൊട്ടുസമീപം വെച്ച് നിയന്ത്രണംവിട്ട് നിലത്ത് വീണ് തെന്നിനീങ്ങി. ആരാധകൻ ഓടിയടുക്കുന്നത് കണ്ട് ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ നിയന്ത്രണം വിട്ട ആരാധകൻ റൊണാൾഡോയുടെ ദേഹത്ത് ഇടിക്കുകയും റൊണാൾഡോക്ക് പരിക്കൽക്കുകയും ചെയ്യേണ്ടതായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.