കൊല്ലം : അസാധാരണമായ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടത്തി, കുറ്റക്കാരന്‍ വളര്‍ത്തു നായ തന്നെ. കുറ്റം ചെയ്ത്തിന് പോലീസ് തന്നെ ശിക്ഷയും വിധിച്ചു. ഇനി കറങ്ങി നടന്ന് ആളുകളെ ഉപദ്രവിക്കാന്‍ പാടില്ല, കൂട്ടില്‍ കയറി കിടന്നുകൊള്ളണം. നായ കൂട്ടില്‍ കയറുന്നുണ്ടെന്ന കാര്യം ഉടമസ്ഥന്‍ ഉറപ്പാക്കണം. കൊല്ലം ജില്ലയിലെ കുണ്ടറ പോലീസ് സ്‌റ്റേഷനിലാണ് അസാധാരണമായ കുറ്റവും ശിക്ഷയും വിധിച്ചത്.
പേരയം ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യനെ അയല്‍വാസിയായ വിജയന്റെ വളര്‍ത്തുനായ മൂന്ന് തവണ കടിച്ചതാണ് പ്ര്ശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് പഞ്ചായത്തംഗം പോലീസില്‍ പരാതി നല്‍കി. പരാതി അന്വേഷിക്കാനായി നായയുടെ ഉടമസ്ഥനായ കാഞ്ഞിരകോട് സ്വദേശി വിജയനെ സ്റ്റേഷനില്‍ വിളിപ്പിച്ചു. പോലീസ് കാര്യങ്ങള്‍ തിരക്കി. തന്റെ നായ അക്രമകാരിയല്ലെന്നായിരുന്നു ഉടമയുടെ വാദം. എന്നാല്‍ അത് തളിയിക്കുന്നതിനായി നായയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ കുണ്ടറ പോലീസ് എസ് എച്ച് ഒ ഉത്തരവിട്ടു. കേസിന് തുമ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനില്‍ ഹാജരാക്കിയ നായയെ നിരീക്ഷണത്തിലാക്കാന്‍ എസ്.എച്ച്.ഒ തീരുമാനിച്ചു. ഒരു മണിക്കൂറോളം പോലീസ് പ്രതിയായ നായയെ പോലീസുകാര്‍ എല്ലാവരും ചേര്‍ന്ന് നിരീക്ഷിച്ചു. നിരീക്ഷണത്തിനൊടുവില്‍ നായ കുറ്റക്കാരനാണെന്നും ആക്രമണകാരിയാണെന്നും പോലീസ് വിധിച്ചു.
കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നായയെ കൂട്ടിലിട്ട് വളര്‍ത്താന്‍ പോലീസ് ഉത്തരവിട്ടു. വളര്‍ത്താമെന്ന് ഉടമയെ കൊണ്ട് എഴുതി വാങ്ങിയ ശേഷം പിഴയടപ്പിക്കാതെ നായെയും യജമാനനെയും സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു. നിരവധി ആളുകളെ ഈ നായ ആക്രമിച്ചിട്ടുണ്ടെന്നും, താന്‍ പ്രദേശവാസികള്‍ക്ക് വേണ്ടി കൂടിയാണ് പോലീസില്‍ പരാതി നല്‍കിയെന്നും ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യന്‍ പറഞ്ഞു.