ന്യൂദല്‍ഹി-വോട്ടെടുപ്പിനു മുന്നോടിയായുള്ള 48 മണിക്കൂറിലെ പ്രചാരണ നിയന്ത്രണം സമൂഹ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്. സമൂഹ മാധ്യമങ്ങള്‍ വഴി വോട്ട് തേടുന്ന സന്ദേശങ്ങള്‍ അയക്കുന്നതിനു വിലക്കുണ്ട്. വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു. ത്രിപുര തെരഞ്ഞെടുപ്പിലെ വീഴ്ച്ചയ്ക്കാണ് മൂന്ന് പാര്‍ട്ടികളും നടപടി നേരിട്ടത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)