Sorry, you need to enable JavaScript to visit this website.

മുട്ടക്കറിയിൽ പുഴു; കോഴിക്കോട്ട് നിന്ന് ടൂറ് പോയ ആറു വിദ്യാർത്ഥികൾ വാഗമണ്ണിൽ ആശുപത്രിയിൽ

 - പുഴുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹോട്ടൽ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരുമാസം മുമ്പ് അടപ്പിച്ചത്.

ഇടുക്കി - കോഴിക്കോട്ടുനിന്നും വിനോദ സഞ്ചാരത്തിനായി വാഗമണ്ണിലെത്തിയ ആറ് വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 ഇവർ ഇന്ന് രാവിലെ കഴിച്ച ഹോട്ടൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടലിൽനിന്നും കഴിച്ച മുട്ടക്കറിയിൽനിന്നാണ് പുഴുവിന്റെ ഭാഗങ്ങൾ കിട്ടിയത്. ഇക്കാര്യം ഹോട്ടൽ അധികൃതരെ അറിയിച്ചപ്പോൾ അവരിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നാണ് വിവരം. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഒരു മാസം മുമ്പ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടലാണ് ഇത്. തുടർന്ന് വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഛർദ്ദി ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികളും ചികിത്സയിലാണെന്നന്നും ആരോഗ്യനില തൃപ്തികരമാണെന്നും കോഴിക്കോട് ഗ്ലോബൽ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അധ്യാപകർ പറഞ്ഞു. സംഭവത്തിൽ ഹോട്ടലിൽ അടപ്പിച്ചു, അന്വേഷണം ആരംഭിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും പ്രതികരിച്ചു.

 

Latest News