കോഴിക്കോട് : ആര്‍ എസ് എസിനെ ഭയമെങ്കില്‍ ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിട്ട് അവര്‍ മുസ്ലീം സമുദായ കൂട്ടായ്മയില്‍ ചേരണമെന്ന് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. ജമാഅത്തെ ഇസ്ലാമിക്ക് ആര്‍ എസ് എസിനെ ഭയമാണ്. അത് അവര്‍ തുറന്ന് പറയണം. ആര്‍ എസ് എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച മുസ്‌ളീം സമുദായത്തിന് ഗുണമല്ല. അത് സ്വന്തം കാര്യത്തിന് വേണ്ടിയാണ്. ജമാഅത്തെ ഇസ്ലാമിയുടെത് കപട നിലപാടാണ്. ചര്‍ച്ച എന്തിന് നടത്തി, എന്താണ് ചര്‍ച്ച ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ ജമ അത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്്ലാമി നടത്തിയ ചര്‍ച്ചക്കെതിരെ വിവിധ സംഘടനകള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ ചര്‍ച്ച നടത്തേണ്ട സഹചര്യം നിലവില്‍ ഇല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. മുഴുവന്‍ മതേതര കക്ഷികളും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പോരാട്ടത്തിലാണ്. ഈ സഹചര്യത്തില്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആര്‍.എസ്.എസുമായി സന്ധി ചര്‍ച്ച നടത്തുന്നത് വന്‍ അപകടമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ കോഴിക്കോട്ട് പറഞ്ഞു. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്താന്‍ ജമാഅത്തെ ഇസ്ലാമിക്ക് സ്വന്തം താല്‍പര്യമുണ്ടാകുമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മതേതരത്വത്തെ വെല്ലുവിളിക്കുന്നവരാണ് ബി.ജെ.പിയും ആര്‍.എസ് എസുമെന്നും അവരോട് അഡ്ജസ്റ്റുമെന്റ് നടത്തുന്നത് ശരിയായ രീതിയല്ലെന്നും സമസ്ത നേതാവ് സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ചര്‍ച്ചയുടെ ഉള്ളടക്കവും ധാരണയും വ്യക്തമാക്കാന്‍ ഇരുപക്ഷവും തയാറാകണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു. ഗാന്ധി വധത്തിനെ ന്യായീകരിക്കുകയും ബാബരി ധ്വംസനത്തിന് നേതൃത്വം നല്‍കുകയും തകര്‍ക്കേണ്ട മറ്റു പള്ളികളുടെ ലിസ്റ്റ് തയാറാക്കി വിഷം ചീറ്റുകയും ചെയ്യുന്ന ആര്‍.എസ്.എസ് കുതന്ത്രത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളുമായുള്ള ചര്‍ച്ചാ നാടകം.മുഖ്യധാരാ മുസ്ലിം സംഘടനകളെല്ലാം ഈ ചതിക്കുഴി തിരിച്ചറിഞ്ഞു മുന്നേറുമ്പോള്‍ അവരുമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ദുരൂഹവും ഭീരുത്വവുമാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ആര്‍.എസ്.എസിനെ നേര്‍വഴിയിലാക്കാമെന്ന് കരുതുന്നതിലും മൗഢ്യം മറ്റൊന്നില്ല. ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുനിര്‍ത്തി മുഖംമിനുക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ചതുരോപായങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹവും മതവിശ്വാസികളും ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)