തൃശൂര്‍- ഭിന്നശേഷിക്കാരനായ 10 വയസ്സുകാരനെപ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 33 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഉഴത്ത്കടവ് സ്വദേശി പാറയില്‍ സതീശനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.
2021 ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. വിദഗ്ധരുടെ സഹായത്തോടെയാണ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ശാരീരിക മാനസി ബുദ്ധിമുട്ടിനാല്‍ പല കാര്യങ്ങളും കോടതിയില്‍ വിവരിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു.
എന്നാല്‍ വിചാരണ വേളയില്‍ പ്രതിയെ ചൂണ്ടി കൊണ്ട് തന്നെ പരസ്യമായി ഉപദ്രവിച്ചതും നാണം കെടുത്തിയതും ആയ ആളെ കഴുത്ത് ഒടിക്കണം എന്നും കൈ ഒടിക്കണം എന്നും കുട്ടി കോടതിയോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ സംഭവം കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളും കേസില്‍ നിര്‍ണ്ണായകമായി. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജാമ്യം അനുവദിക്കാതെ വിചാരണ തടവുകാരനായാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ലിജി മധു കോടതിയില്‍ ഹാജരായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)