പോര്‍ബന്തര്‍- ഭാര്യക്കതിരായ ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സ്വദേശി പോലീസിനെ സമീപിച്ചു. പോര്‍ബന്തറിലെ പച്ചക്കറി കച്ചവടക്കാരനായ വിമല്‍ കാര്യയാണ് തന്റെ ഭാര്യ റീത്തയ്ക്ക് ക്രിമിനല്‍ ചരിത്രമുണ്ടെന്ന വിവരം കേട്ട് ഞെട്ടി പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്. റീത്തയുടെ ആദ്യ ഭര്‍ത്താവ് 5,000 കാര്‍ മോഷണങ്ങളില്‍ ഉള്‍പ്പെട്ടിയാളാണെന്നും ഗൂഢാലോചന, മോഷണം, കൊലപാതകം, കവര്‍ച്ച, ആയുധ നിയമപ്രകാരമുള്ള കേസ്, വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഇവര്‍ നേരിട്ടിരുന്നുവെന്നും വിമല്‍ പോലീസിനോട് പറഞ്ഞു.
വിമലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അസമില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റീത്തയുടെ ക്രിമിനല്‍ ചരിത്രം അന്വേഷിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
2021ല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വധുവിനെ തിരയുന്നതിനിടയിലാണ് റീത്ത ദാസ് എന്ന് സ്വയം പരിചയപ്പെടുത്തിയ റീത്തയുമായി വിമല്‍ ബന്ധപ്പെടുന്നത്. വിവാഹമോചനം നേടിയെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും റീത്ത വിവാഹമോചന രേഖകള്‍ നല്‍കിയിരുന്നില്ല. ശൈശവ വിവാഹമായിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നാണ് പറഞ്ഞിരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഭാര്യയുടെ കാര്യത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന് മനസ്സിലായത്. യഥാര്‍ത്ഥ പേര് റീത്ത ദാസ് എന്നല്ലെന്നും റീത്ത ക്യാബര്‍ത്തയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അനില്‍ ചൗഹാനെ വിവാഹം കഴിച്ചതിനുശേഷം റീത്ത ചൗഹാന്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും വിമല്‍ അന്വേഷിച്ചു കണ്ടെത്തി. ഗുണ്ടാസംഘങ്ങള്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ നേരിടുന്നയാളാണ് അനില്‍ ചൗഹാന്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)