ഇടുക്കി-മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിനെ വിടാതെ പിടികൂടിയിരിക്കുകയാണ് കാട്ടാന. ബുധനാഴ്ച പുലര്‍ച്ചെ കാട്ടാന വീണ്ടും പുണ്യവേലിന്റെ പലചരക്ക് കട തകര്‍ത്ത് ഭക്ഷ്യവസ്തുക്കള്‍ അകത്താക്കി. ഇത് കൂടിയായപ്പോള്‍ പുണ്യവേലിന്റെ കടക്ക് നേരെ നടന്ന കാട്ടാന ആക്രമണത്തിന്റെ എണ്ണം 17.
പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. കടയുടെ പ്രധാനവാതില്‍ തകര്‍ത്ത കൊമ്പന്‍ അകത്തേക്ക് തുമ്പിക്കൈയിട്ട് പഞ്ചസാര, ഉരുളക്കിഴങ്ങ്, സവോള എന്നിവ നശിപ്പിക്കുകയും ആഹാരമാക്കുകയും ചെയ്തു. 25000 രൂപയുടെ നഷ്ടമുണ്ടായതായി പുണ്യവേല്‍ പറഞ്ഞു. കഴിഞ്ഞ 11നും ജനുവരി 20നും കടക്ക് നേരെ കാട്ടാനയാക്രമണം ഉണ്ടായിരുന്നു. ഒരാഴ്ചയായി പ്രദേശത്ത് രണ്ടു കുട്ടിയാനകളും രണ്ടു വലിയ ആനകളും തമ്പടിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)