കൊല്ലം-ചില നേരങ്ങളില്‍ ചില സിനിമാ നടിമാര്‍ എന്തൊക്കെയാണ് വിളിച്ചു പറയുകയെന്ന് ഊഹിക്കാനേ വയ്യ. മുമ്പൊരു നടി ചെന്നൈ, മുംബൈ, ദുബായ് തുടങ്ങിയ രാജ്യങ്ങളെന്ന് പറഞ്ഞതിന്റെ ബഹളം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ നടി നവ്യാ നായര്‍ അതിലും വലുതുമായി എത്തിയിരിക്കുന്നു.
വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്ന നവ്യ കഴിഞ്ഞ വര്‍ഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ, ഒരു ടെലിവിഷന്‍ പരുപാടിക്കിടെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റേണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. തനിക്ക് ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും പറഞ്ഞ് കേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും നവ്യ പറയുന്നുണ്ട്. ഇതിന്റെ ആധികാരികധയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും കൂടുതല്‍ ആയി അറിയില്ലെന്നും നവ്യ ഷോക്കിടെ പറഞ്ഞു. എന്നാല്‍ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.