കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊലയില്‍ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ശിവ രംഗത്തെത്തി. സിനിമയിലെ പ്രണയ രംഗങ്ങളില്‍ ഒരേ ജാതിയിലും, മതത്തിലും, സാമ്പത്തികാവസ്ഥയിലും ഉള്ളവരുടെ പ്രണയമാണ് ഈ സിനിമയില്‍ കാണിക്കുന്നത് എന്ന സെന്‍സര്‍ ബോര്‍ഡ് മുന്നറിയിപ്പ് വേണമെന്നാണ് താരത്തിന്റെ ആവശ്യം. ഇല്ലെങ്കില്‍ സിനിമയിലെ പ്രണയം കണ്ട് അത് അനശ്വരവും ദിവ്യവും മതേതരവുമാണെന്ന് കരുതി ജാതിയും മതവും സമ്പത്തുമൊന്നും നോക്കാതെ പ്രണയിക്കുന്ന പാവം പിള്ളേര്‍ മൂന്നാം പക്കം വല്ല വെള്ളത്തിലും പൊങ്ങുമെന്നും അദ്ദേഹം പറയുന്നു. എന്തായാലും താരത്തിന്റെ വ്യത്യസ്ഥമായ പ്രതിഷേധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.