നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ജീവിതത്തിലേക്ക് മകള്‍കൂടി. കുഞ്ഞ് പിറന്ന സന്തോഷം ഇന്‍സ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്.
കുഞ്ഞിനും ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രവും ബേസില്‍ പങ്കുവെച്ചു. അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നു. അവളുടെ വളര്‍ച്ച കാണാനും അവളില്‍നിന്ന് ഓരോ ദിവസവും പഠിക്കാനും അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് ബേസില്‍ കുറിച്ചു.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.
കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബേസില്‍ പിന്നീട് നടനായും പ്രശസ്തി നേടി. കഴിഞ്ഞ വര്‍ഷം ബേസില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പാല്‍ത്തൂ ജാന്‍വര്‍, ജയജയജയഹേ ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.