വോന്‍സാന്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകള്‍ക്ക് ഇടരുതെന്ന അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായി റിപ്പോര്‍ട്ട്. കിംഗ് ജോങ്ങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകളുടെ പേര് ജൂ എയ് എന്നാണ്. ഈ പേരിലുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജു എയ് എന്ന് പേരുള്ളവരോട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാന്‍ അധികൃതര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പേര് മാറ്റാന്‍ അധികാരികള്‍ കൊടുത്തിരിക്കുന്ന സമയം ഒരാഴ്ചയാണ്. ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ്ങ് ഉന്നിന്റെ മകള്‍ ജൂ എയ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കിം ജോങ്ങ് ഉന്നിന്റെ മക്കളില്‍ മൂന്ന് പേരെ മാത്രമാണ് പൊതുവേദിയില്‍ കൊണ്ടുവന്നിട്ടുള്ളു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)