Sorry, you need to enable JavaScript to visit this website.

വന്ദനത്തിലെ ഗാഥ സിനിമയില്‍ തിരികെയെത്തുന്നു

മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് വന്ദനം. മോഹന്‍ലാലും മുകേഷും ജഗദീഷും സുകുമാരിയുമൊക്കെ ചേര്‍ത്ത് ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ചിത്രം. ക്ലൈമാക്‌സ് എത്തുമ്പോഴേക്കും പിരിമുറുക്കത്തിലേക്ക് മാറുന്ന കഥാഗതി. വന്ദനത്തെ ശ്രദ്ധേയമാക്കിയത് അതിലെ നായികയായിരുന്നു. ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗിരിജ ഷെട്ടാര്‍.
വന്ദനം കൂടാതെ ഗീതാഞ്ജലി എന്ന ചിത്രം കൂടി മാത്രമാണ് ഗിരിജ മേക്കപ്പിട്ടത്. വന്‍ ആരാധകവൃന്ദം സൃഷ്ടിച്ച താരം പെട്ടെന്നൊരു ദിവസം സിനിമാലോകത്തുനിന്ന് അപ്രത്യക്ഷയായി. ഇപ്പോഴിതാ നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഗിരിജ സിനിമയിലേക്ക് തിരികെയെത്തുന്നു.
കന്നഡയിലൂടെയാണ് ഗിരിജ ഷെട്ടാറിന്റെ മടങ്ങിവരവ്. രക്ഷിത് ഷെട്ടിയുടെ പരംവാ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'ഇബ്ബനി തബ്ബിട ഇലെയാലി'യാണ് സിനിമ. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പയാണ് സംവിധാനം. ഗിരിജയുടെ വേഷം എന്താണ് എന്ന് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഗിരിജയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
നടനും ഗായികയുമായ അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടിയുടെ റൈറ്റിംഗ് ടീമിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ് സംവിധായകന്‍ ചന്ദ്രജിത്ത് ബെളിയപ്പ. വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ലൊക്കേഷന്‍ ദൃശ്യങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News