മുംബൈ-ബോളിവുഡ് താരങ്ങള്‍ക്കിടയിലെ മീരാ ജാസ്മിനാണ് വിദ്യാ ബാലന്‍. പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം വെച്ചു പുലര്‍ത്തും, അതേത് വേദിയില്‍ വെച്ചും തുറന്നു പറയും. അതിന്റെ പേരില്‍ ആരൊക്കെ പിണങ്ങിയാലും താരത്തിനത് വിഷയമല്ല. ലൈംഗികതയോടുള്ള മനോഭാവം നമ്മള്‍ പുനര്‍ ചിന്തനം നടത്തേണ്ട സമയമായി എന്നാണ് താരം പറയുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലൈംഗികത, അത് വിവാഹ ബന്ധത്തിലൂടെ മാത്രം എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ ഏറ്റവും അധികം ലൈംഗികത ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും അവരുടെ നാല്‍്പതുകളില്‍ ആണെന്നുള്ള താരത്തിന്റെ വാക്കുകള്‍ ദേശീയ തലത്തില്‍ വരെ വലിയ വിവാദത്തിന് ഇടനല്‍കിയിരുന്നു. ഇതിന്റെ പേരില്‍ സദാചാര വാദികളുടെ അടക്കമുള്ളവരുടെ സൈബര്‍ വിചാരണക്ക് നടി ഇരയായെങ്കിലും അതൊന്നും തന്നെ തന്റെ കരിയറിനെ ഒരു തരത്തിലും ബാധിക്കാതെ താരം മുന്നേറുകയും കൂടുതല്‍ ഇടങ്ങളിലേക്ക് ധീരമായി തന്റെ പ്രസ്താവന എത്തിക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ നേടുകയാണ്.
'മനുഷ്യരുടെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലൈംഗികത. പക്ഷേ അത് വിവാഹ ബന്ധത്തിലൂടെ മാത്രം എന്ന ചിന്ത അത്ര പുരോഗമനപരമല്ല. മനുഷ്യ ബന്ധങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയാണ് നാം ചെയ്യുന്നത്. വിവാഹത്തിലൂടെ മാത്രം ലൈംഗികതയും പ്രത്യുല്‍പ്പാദനവും നടക്കണം എന്ന ഒരു രീതിയാണ് ഇന്ത്യന്‍ സംസ്‌ക്കാരം അനുശാസിക്കുന്നത്. ഇത് വ്യക്തികള്‍ തമ്മിലുള്ള അടുപ്പത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നു. അതിനാല്‍ ഞാന്‍ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു. ലൈംഗികത ഒരു വികാരമാണ്, ഒരു വിലക്കല്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും നമ്മള്‍ ഇപ്പോഴും ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നില്ല എന്നത് തമാശയായി തോന്നുന്നു.
ലൈംഗികതയെക്കുറിച്ചുള്ള ആശയം ആളുകള്‍ നിസാരമായി കാണുന്നു, കാരണം ഇന്ത്യന്‍ സംസ്‌കാരം വിവാഹം എന്ന പ്രക്രിയയില്‍, പ്രത്യുല്‍പാദന ലക്ഷ്യങ്ങള്‍ക്കായി മാത്രം ലൈംഗികതയിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അടുപ്പത്തിന്റെ മുഴുവന്‍ വികാരവും സന്തോഷവും ആനന്ദവും വിനോദവും നഷ്ടപ്പെടുന്നു. ലൈംഗികതയോടുള്ള മനോഭാവം നമ്മള്‍ പുനര്‍ ചിന്തനം നടത്തേണ്ട സമയമായി. നാം പരമ്പരാഗതവും എന്നാല്‍ ആധുനികവുമായ സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കണം, കൂടാതെ ലൈംഗികതയുമായി ബന്ധപ്പെട്ട കാപട്യങ്ങള്‍ ഇല്ലാതാകാന്‍ ശ്രമിക്കണം. ലൈംഗികത ഒരു വികാരമാണ്, ഒരു വിലക്കല്ല.- വിദ്യ പറയുന്നു.