പഴയങ്ങാടി- ഫാസിസ്റ്റ് ഭരണകൂടം സര്‍വ ശക്തിയിലും മുന്നോട്ടു നീങ്ങുന്ന സമകാലിക സാഹചര്യത്തില്‍ മുസ്ലിം സംഘടനകള്‍ പരസ്പരം തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലല്ല, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകള്‍ക്കെതിരായ സംഘ്പരിവാര്‍ ആരോപണങ്ങള്‍ മുസ്ലിം സംഘടനകള്‍ പരസ്പരം ഉന്നയിക്കുന്നത് ആശാവഹമല്ല. സമുദായത്തിന് അകത്തും പുറത്തും വ്യത്യസ്തകളും വിയോജിപ്പുകളും നിലനില്‍ക്കുമ്പോള്‍ തന്നെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൊടും അനീതികള്‍ക്കെതിരെ നിലകൊള്ളാന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ എസ്.ഐ.ഒയുടെ രണ്ട് വര്‍ഷക്കാലത്തേക്കുള്ള പോളിസി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്മാന്‍ ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി ഡോ.അബ്ദുസ്സലാം വാണിയമ്പലം, പി.ഐ നൗഷാദ്, എസ്. ഇര്‍ഷാദ്, സജീദ് ഖാലിദ്, തൗഫീഖ് മമ്പാട്, പി.ബി.എം ഫര്‍മീസ്, ഷമീര്‍ ബാബു, അമീന്‍ ഫസല്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
നേതൃസംഗമത്തിന് സംസ്ഥാന സെക്രട്ടറിമാരായ അസ്ലഹ് കക്കോടി, ശറഫുദ്ദീന്‍ നദ്‌വി, സല്‍മാന്‍ മുണ്ടുമുഴി, വാഹിദ് ചുള്ളിപ്പാറ, അഡ്വ. അബ്ദുല്‍ വാഹിദ്, നിയാസ് വേളം, അമീന്‍ മമ്പാട്, അന്‍ഫാല്‍ ജാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)