Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ, ലൈംഗിക വൈകൃതത്തിനും ഇരയാക്കി

അമല വീഡിയോവില്‍

കണ്ണൂര്‍-സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല.
അര്‍ജുനും കുടുംബാംഗങ്ങളും തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദി അര്‍ജുന്‍ ആണെന്നും അമല സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ പറയുന്നു.
അര്‍ജുന്‍ ആയങ്കി രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും ലൈംഗിക വൈകൃതത്തിനിരയാക്കുകയും ശാരീരികമായി ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തുവെന്ന് വീഡിയോവില്‍ പറയുന്നു. തന്റെ കൈയ്യില്‍ നിന്ന് പണമുള്‍പ്പെടെ പല തവണ അര്‍ജുനും സഹോദരങ്ങളും കൈപ്പറ്റിയെന്നും ഒടുവില്‍ മനോരോഗിയെന്ന് മുദ്രകുത്തി പൂട്ടിയിടാനാണ് ശ്രമമെന്നും അമല ആരോപിക്കുന്നു.
2019 ലാണ് ആദ്യമായി സമൂഹമാധ്യമത്തിലൂടെ അര്‍ജുന്‍ ആയങ്കിയെ പരിചയപ്പെട്ടത്. അന്ന് താന്‍ മാനസികമായി വലിയ വിഷമത്തിലായിരുന്നു. തന്നെ ഇഷ്ടമാണെന്ന് പലതവണ പറഞ്ഞതോടെയാണ് ഈ ബന്ധത്തില്‍ പെട്ടത്. അര്‍ജുന്‍ ആയങ്കിയെന്ന ആളെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. എന്നാല്‍ കേട്ടതില്‍ നിന്ന് വ്യത്യസ്തമായ ഇടപെടല്‍ ഉണ്ടായതും ഇഷ്ടം കൂടാന്‍ കാരണമായി. പിന്നീട് ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് അര്‍ജുനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഏതാനും മാസം അര്‍ജുനൊപ്പം താമസിച്ചു. ഇതിനിടയില്‍ ഗര്‍ഭിണിയായ തന്നെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തിപ്പിച്ചു. ഇതിന് ശേഷമാണ് തന്നെ വിവാഹം ചെയ്ത് അഴീക്കോട്ടെ വീട്ടിലേക്ക് കൊണ്ടു പോയത്. പിന്നീട് ഈ വീട്ടില്‍ വെച്ച് അര്‍ജുന്റെ മാതാവും സഹോദരങ്ങളും ഉള്‍പ്പെടെ പല തവണ മാനസികമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്തു.
അര്‍ജുന്‍ ആയങ്കി കസ്റ്റംസിന്റെ പിടിയിലായപ്പോള്‍ തന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പോലും റെയ്ഡ് നടത്തുകയും, ബന്ധുക്കളെ പോലും ചോദ്യം ചെയ്യുകയും ചെയ്തു. ആ സമയത്ത് അര്‍ജുന്റെ കേസുകള്‍ നടത്തിയത് താന്‍ തനിച്ചാണ്. മഞ്ചേരിയിലെ ജയിലില്‍ നിരന്തരം ചെല്ലുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തുവെങ്കിലും കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. അര്‍ജുന്റെ ബന്ധുക്കളാരും ജയിലില്‍ വന്നിരുന്നില്ല.
ഇതിന് ശേഷം, അര്‍ജുന്റെ വീട്ടില്‍ വെച്ച് പല തവണ പീഡിപ്പിച്ചു. ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായി അര്‍ജുന് ബന്ധമുണ്ടെന്ന് പരസ്യമായി പറഞ്ഞത്. ഈ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചു. ഇക്കാര്യം അര്‍ജുന്റെ അമ്മയോട് പറഞ്ഞപ്പോള്‍, അവന്റെ സൗന്ദര്യത്തിന് നിരവധി പെണ്‍കുട്ടികളെ കിട്ടുമെന്നാണ് മറുപടി നല്‍കിയത്.
 കണ്ണൂര്‍ പിങ്ക് പോലീസിലും പിന്നീട് വളപട്ടണം സ്‌റ്റേഷനിലുമെത്തിയാണ് അമല വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ തനിക്കെതിരെ വധഭീഷണി അടക്കം ഉയര്‍ന്നിട്ടുണ്ടെന്നും താന്‍ ആത്മഹത്യ ചെയ്യില്ല. അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമായിരിക്കുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേ സമയം, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News